മാനേജർ ആയതിന് പിന്നാലെ ചെയ്തൊരു മണ്ടത്തരം, പണിയും പോയി ജയിലിലുമായി; എന്നിട്ടും ഭാഗ്യം കൈവിട്ടില്ല
ജോലിയില്‍ പ്രവേശിച്ച് ഏറെ വൈകാതെ പ്രൊമോഷന്‍, അതും മാനേജര്‍ ആയിട്ട്. പ്രായം 25 വയസ്സ് മാത്രം, അത്യാവശ്യം നല്ല ശമ്പളം, എത്ര നല്ല ജീവിതം എന്ന് തോന്നുമല്ലേ. എന്നല്‍ ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്. 21 ലക്ഷം രൂപയാണ് ഇയാള്‍ കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്.
എന്തിന് വേണ്ടിയാണെന്നോ.. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അറിയാം.വെില്‍സിലെ കാര്‍ഡിഫില്‍ നിന്നുള്ള തോമസ് സ്‌റ്റൈല്‍സ് ആണ് ബില്ലുകളില്‍ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തത്. യുകെ ആസ്ഥാനമായുള്ള റൂഫിംഗ് വിതരണക്കാരായ അറ്റ്‌ലാന്റിക് ക്ലാഡിംഗില്‍ കയറിയതിന് പിന്നാലെ തന്നെ ഇയാള്‍ക്ക് മാനേജര്‍ ആയി പ്രൊമോഷന്‍ ലഭിച്ചിരുന്നു.

ബിസിനസ്സിന്റെ ഇന്‍വോയ്‌സുകളും പേസ്ലിപ്പുകളും കൈകാര്യം ചെയ്യാനും സാധിച്ചു. 2021 മേയ് 4 നും ജൂലൈ 31 നും ഇടയില്‍ സ്റ്റൈല്‍സ് സാമ്പത്തിക ഇടപാടില്‍ കൃതൃമം കാണിക്കാന്‍ തുടങ്ങി. കമ്പനിക്ക് വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. തട്ടിപ്പ് കയ്യോടെ പൊക്കുകയും ചെയ്തു. നിരവധി തട്ടിപ്പ് നടത്തിയത് കൊണ്ട് തന്നെ കമ്പനിക്ക് വന്ന നഷ്ടം എത്രയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ല.
21 ലക്ഷം എങ്കിലും വരുമെന്നാണ് പറയുന്നത്. തട്ടിയെടുത്ത പണം മുഴുവന്‍ ഉപയോഗിച്ചത് ഓണ്‍ലിഫാന്‍സ് പോലുള്ളവയിലെ അക്കൗണ്ടിനും ചില സൈറ്റുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും വേണ്ടിയായിരുന്നു.
ജൂണ്‍ 6ന് കാര്‍ഡിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്‌റ്റൈല്‍സ് താന്‍ തട്ടിപ്പ് തടത്തിയതായി സമ്മതിച്ചു. ജുലായ് 18ന് ന്യൂപോര്‍ട്ട് ക്രൗണ്‍കോടതിയില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ ഹാജരായി. '' നിങ്ങളുടെ തൊഴില്‍ ഉടമ നിങ്ങള്‍ക്ക് വിശ്വസനീയമായ സ്ഥാനമാണ് നല്‍കിയത്. ജഡ്ജി റെക്കോര്‍ഡര്‍ ഡേവിഡ് പറഞ്ഞു.
നിങ്ങള്‍ സത്യസന്ധത ഉള്ള ഒരു വ്യക്തിയാണെന്ന് അവര്‍ക്ക് തോന്നി. നിങ്ങള്‍ ആ വിശ്വാസത്തെ വഞ്ചിച്ചു. പിടിക്കപ്പെടും വരെ നിങ്ങള്‍ കരുതിയത് നിങ്ങളെ പിടികൂടാന്‍ കഴിയില്ലെന്നായിരുന്നു. യുവാവ് ചെയ്ത വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും രണ്ട് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്.
ഇത്രയൊക്കെ പണിയൊപ്പിച്ചിട്ടും ഭാഗ്യം ഈ യുവാവിനെ കൈവിട്ടില്ല.. ഇയാളുടെ ശിക്ഷ 10 മാസമായി കുറച്ചു. തെറ്റ് തിരുത്താനുള്ള ഇയാളുടെ ശ്രമവും കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്ന വിലയിരുത്തലും ബന്ധുക്കള്‍ യുവാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും നിലവിലെ ജോലിയുമൊക്കെ പരിഗണിച്ചാണ് ശിക്ഷ കുറച്ചത്.
ഇയാള്‍ കമ്പനിയില്‍ നിന്ന് മോഷ്ടിച്ച പണം തവണകളായി തിരിച്ച് നല്‍കാനും വിധിച്ചു. മാത്രവുമല്ല 180 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും വിധി ഉണ്ട്.












Click it and Unblock the Notifications