Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിക്കപ്പെട്ട വിമാനം ആഡംബര വില്ലയാക്കി യുവാവ്; അകം കണ്ടാൽ ആരുമൊന്ന് അമ്പരക്കും

വിമാനത്തിൽ യാത്ര ചെയ്യുന്നത് അത് അത്ഭുതമുള്ള കാര്യമല്ല, എന്നാൽ വിമാനം വീടാക്കി അതിൽ താമസിക്കുന്ന ഒരാളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വാണിജ്യ വിമാനം വില്ലയാക്കി മാറ്റിയ ഒരാളുടെ കൗതുകകരമായ വീഡിയോ ആനന്ദ് മഹീന്ദ്രയാണ് പങ്കുവെച്ചത്.

റഷ്യൻ സംരംഭകനായ ഫെലിക്സ് ഡെമിൻ എന്നയാൾ, ഉപേക്ഷിക്കപ്പെട്ട ബോയിംഗ് 737 വിമാനത്തെ രണ്ട് കിടപ്പുമുറികൾ, ഇന്ത്യൻ മഹാസമുദ്ര കാഴ്ചകളുള്ള ഒരു ഇൻഫിനിറ്റി പൂൾ, ഒരു ടെറസ് എന്നിവയുള്ള ഒരു ആഡംബര സ്വകാര്യ വില്ലയാക്കി മാറ്റിയത്. ഇന്തോനേഷ്യയിലെ ബാലിയിലെ മനംമയക്കുന്ന ന്യാങ് ന്യാങ് ക്ലിഫുകൾക്ക് മുകളിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

plane

ചില ആളുകൾക്ക് അവരുടെ സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുന്നത് ഭാ​ഗ്യമാണ്, ഈ സഹോദരൻ തന്റെ ഭാവനയിൽ ഒരു നിയന്ത്രണവും ചുമത്തുന്നതായി തോന്നുന്നില്ല, ഇവിടെ താമസിക്കാൻ ബുക്ക് ചെയ്യാൻ എനിക്ക് താല്പര്യമുണ്ടോ എന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമമിക്കുകയാണ്. മഹീന്ദ്ര എക്‌സിൽ എഴുതി.

വീഡിയോയിൽ, മിസ്റ്റർ ഡെമിൻ വില്ലയാക്കി മാറ്റിയ വിമാനത്തിന്റെ വെർച്വൽ ടൂർ നടത്തി. അകത്ത്, ഒരു ബാർ, ഒരു സോഫ ബെഡ്, ഒരു ഗ്ലാസ് പോർട്ടൽ എന്നിവയുള്ള ഒരു ലിവിംഗ് റൂമും കൂടാതെ വാക്ക്-ഇൻ ക്ലോസറ്റുകളുള്ള രണ്ട് കിടപ്പുമുറികളും ഉണ്ട്. കോക്ക്പിറ്റ് ഒരു വലിയ കുളിമുറിയാക്കി മാറ്റി, കൂടാതെ അദ്ദേഹത്തിൻ്റെ വസ്തുവിൽ സൺ ലോഞ്ചറുകൾ , ഒരു ഔട്ട്ഡോർ ലോഞ്ച് ഏരിയ, ഒരു ഫയർ പിറ്റ് എന്നിവയും ഉണ്ട്.

ഉപയോ​ഗ ശൂന്യമായ ബോയിംഗ് 737 2021 ൽ ഡെമിൻ വാങ്ങുകയും അതിനെ ഇപ്പോഴുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇത് 2023-ൽ ആണ് ഇത്തരത്തിൽ മാറ്റി ലോകത്തിലെ ഏറ്റവും അഭിമാനകരമായ ആഡംബര റിട്രീറ്റുകളിൽ ഇടം നേടുകയും ചെയ്തത്. എന്തായാലും ഈ വില്ല കണ്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്.

പലരും വിമാന വില്ലയിൽ താമസിക്കണമെന്ന ആ​ഗ്രഹം പങ്കുവെയ്ക്കുന്നു. ഈ സ്വകാര്യ ജെറ്റ് വില്ല വാടകയ്ക്ക് ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. വിമാനത്തിൽ കയറിയിട്ടുണ്ട്, എന്നാൽ ഇങ്ങനെയൊക്കെ ഒരു വിമാനത്തെ വീടാക്ക് മാറ്റാമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് പലരും കമന്റി ഇടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+