Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിലെ സകല സമ്പാദ്യവും ഉപയോ​ഗിച്ച് ഭാ​ഗ്യപരീക്ഷണം, ബെറ്റ് വെച്ചത് ഒരു കോടി; ഒടുവിൽ സംഭവിച്ചത്..

ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കണമെങ്കിൽ ഭാഗ്യപരീക്ഷണത്തിന് ധൈര്യം ഉണ്ടാവാണം. കിട്ടായൽ ലോട്ടറി എന്ന് പറയാറില്ലേ..എന്നാൽ എല്ലാവർക്കും ഭാഗ്യപരീക്ഷണകത്തിന് ഉള്ള ധൈര്യം ഉണ്ടാവാറില്ല. പക്ഷേ ജീവിതത്തിൽ അന്നേവരെ സമ്പാദിച്ച് എല്ലാ സ്വത്തുക്കളും വിറ്റ്, കയ്യിലുള്ള എല്ലാ പണവും എടുത്ത് ഒരാൾ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി.

2004-ൽ ആണ് ഈ സംഭവം നടന്നത്, യു കെയിൽ നിന്നുള്ള ആഷ്‌ലി റെവെൽ എന്ന ആളാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.. തന്റെ എല്ലാ വസ്തുക്കളും വിറ്റ് പണം ലാസ് വെഗാസിലേക്ക് കൊണ്ടുപോകാനും റൗലറ്റ് വീൽ കറക്കി തന്റെ മുഴുവൻ ജീവിത സമ്പാദ്യമായ 135,300 ഡോളർ വാതുവെക്കാനും അദ്ദേഹം തീരുമാനമെടുത്തു.

lucky

ആരും എടുക്കാത്ത തീരുമാനം ആയതുെകാണ്ട് തന്നെ വാർത്തകളിൽ ഇത് ഇടം നേടി. ആകാംകഷ നിറഞ്ഞ ആ നിമിഷം വീഡിയോയിൽ പകർത്തുകയും ചെയ്തു.തുടക്കത്തിൽ, ഹാർഡ് റോക്ക് ഹോട്ടലിൽ വെച്ചായിരുന്നു പന്തയം നടന്നത്, എന്നാൽ ചൂതാട്ടം സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. എന്നാൽ അടുത്ത ഇടം തേടിപ്പോയി. റെവെൽ പ്ലാസ ഹോട്ടലിനെയും കാസിനോയെയും സമീപിച്ചു, അവർ സമ്മതിച്ചു.

വീൽ കറക്കുന്നതിന് മുമ്പ്, കാസിനോയിലെ ഒരു ഫ്ലോർ മാൻ ചോദിച്ചു, "നിങ്ങളുടെ ജീവിത സമ്പാദ്യം ഉപയോഗിച്ച് ഈ പന്തയം നടത്തണമെന്ന് നിങ്ങൾക്ക് ഉറപ്പാണോ?" ആഷ്ലി ശാന്തമായി മറുപടി പറഞ്ഞു, "അതെ, ഞാൻ തയ്യാറാണ്." ആരെങ്കിലും അവരുടെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവും വെച്ച് കളിക്കുന്നത് ഒരിക്കലും ബോധപൂർവം തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് നിങ്ങൾ അറിയണമെന്ന് കാസിനോവയിലെ ആൾ പറഞ്ഞു.

പക്ഷേ, ഇത് നിങ്ങൾക്കുള്ള ഒരു മഹത്തായ സാഹസികതയുടെ പരിസമാപ്തിയാണെന്ന് ഞങ്ങൾക്കറിയാം, കൂടാതെ കൂടുതൽ കൂടുതൽ രസകരമായ അവസരങ്ങളുടെ തുടക്കമാണിതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്താമാക്കി, ആഷ്ലി റെവറൽ തന്റെ എല്ലാ ചിപ്പുകളും ചുവപ്പിൽ വെച്ച് ചക്രം കറക്കി, എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആളുകൾ കാത്തുനിന്നു.

എന്തായിരിക്കും അദ്ദേഹത്തിന്റെ വിധി! ചക്രം കറങ്ങിക്കറങ്ങി ഒടുവിൽ അത് റെഡ് 7 ൽ വന്നിറങ്ങി, 1,35,300 ഡോളർ (ഒരു കോടിയിലധികം രൂപ) തന്റെ ജീവിത സമ്പാദ്യം 270,600 ഡോളറാക്കി (2 കോടിയിലധികം രൂപ) വിജയകരമായി അദ്ദേഹം മാറ്റി. എല്ലാവരും അത്ഭുതപ്പെട്ടു. ഏറ്റവും വലിയ റിസ്ക്കാണ് ഇയാൾ എടുത്തതെന്നാണ് ഇത് കേട്ടവരൊക്കെ പറയുന്നത്. എന്നാൽ എല്ലാവർക്കും ഇങ്ങനെ ഭാ​ഗ്യം ഉണ്ടാവണമെന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+