കാശ് കൊടുത്ത് ക്യാരി ബാഗ് വേണ്ട; ലുങ്കി ഉടുത്ത് മാളിലെത്തി യുവാവ്; പിന്നെയല്ലേ കളി; വീഡിയോ വൈറൽ
വളരെ എളുപ്പത്തിൽ ഉടുക്കാൻ പറ്റുന്ന വസത്രമാണ് ലുങ്കി. സാധാരണ വീടിനകത്ത് ഭൂരിപക്ഷം പുരുഷന്മാരും ലുങ്കിയാമണ് ധരിക്കാറുള്ളതും. പുറത്തൊക്കെ പോകുമ്പോൾ മുണ്ട് ഉടുക്കും എങ്കിലും പെതുവേ ലുങ്കി ഉടുത്ത് ആരും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ ഒക്കെ പോകുന്നത് പൊതുവേ വളരെ കുറവാണ്.
ഇപ്പോൾ ലുങ്കി ഉടുത്ത് സൂപ്പർ മാർക്കറ്റിൽ പോയ ഒരാളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതും വിദേശത്ത്. ചതിന് കാരണമുണ്ട്. സാധരാണ സൂപ്പർ മാർക്കറ്റിലൊക്കെ സാധനം വാങ്ങാൻ പോയാൽ നമ്മൾ നേരിടുന്ന ഒരു പ്രശ്‌നമാണ് സാധനങ്ങൾ ഇടാൻ കവർ പണം കൊടുത്ത് വാങ്ങണം.

ഇത്രയും സാധനവും വാങ്ങി വീണ്ടും കവറു കൂടി വാങ്ങുന്നത് തീരെ ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഇദ്ദേഹം ലുങ്കി ഉടുത്ത് പോയത്. ലുങ്കി കൊണ്ട് എന്ത് ചെയ്യാനാണ് എന്നല്ലേ.. ആ സംഭവമാണ് വൈറൽ ആയ വീഡിയോയിൽ ഉള്ളത്. എന്താണ് അവിടെ സംഭവിച്ചതെന്ന് നമുക്ക് വിശദമായി അറിയാം..
ഒരു ഷോപ്പിംഗ് മാളിനകത്തേക്ക് ലുങ്കി ഉടുത്ത് വരുന്ന യുവാവിനെ വീഡിയോയിൽ കാണാം. യുവാവ് സാധനങ്ങളെല്ലാം ഒരു ട്രോളിയിൽ എടുത്തിടുന്നു. ബിൽ ചെയ്യാനായി കൗണ്ടറിൽ കൊടുപോകുന്നു. അതിന് ശേഷം സാധനങ്ങൾ ഇടാൻ വേണ്ടി കവർ എടുക്കുന്നുണ്ടെങ്കിലും അത് അവിടെ തിരിച്ച് വെച്ച് തന്റെ ലുങ്കി അഴിക്കുന്നു.
ശേഷം എല്ലാ സാധനങ്ങളും ലുങ്കിയിൽ എടുത്ത് വെച്ച് യുവാവ് കെട്ടുന്നു. അതിന് ശേഷം അതെടുത്ത് അദ്ദേഹം നടന്നുപോകുന്നു. ഹസ്‌ന സറൂരി ഹേയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. അല്ല, പലപ്പോഴും സാധനങ്ങൾ വാങ്ങി കവറിന് കൂടി പൈസ കൊടുക്കണമെന്ന് അറിയുമ്പോൾ നമുക്കും ദേഷ്യം തോന്നാറില്ലേ..
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications