രണ്ടാഴ്ച്ച കോമയില്‍, യുവാവിന്റെ ജീവന് രക്ഷിച്ച് ഡോക്ടര്‍മാര്‍, പക്ഷേ സ്വഭാവം മാറി, കാരണം ഇതാണ്
ലണ്ടന്‍: ബ്രിട്ടനിലെ ഐറിസ്ഷയര് കൗണ്ടിയില്‍ ഒരു യുവാവ് ജീവിതത്തിലേക്ക് മടങ്ങി വന്ന സംഭവം വൈറല്‍. ഇയാളുടെ ജീവന് രക്ഷപ്പെട്ടതില്‍ അല്ല മറിച്ച് സ്വഭാവം തന്നെ മാറി പോയതാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുന്നത്. മാര്‍ക്ക് ഗിബ്സ് എന്ന യുവാവ് ഗുരുതരമായ അസുഖങ്ങളോടെ നേരത്തെ ആശുപത്രിയിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നു.
രണ്ടാഴ്ച്ചയോളമാണ് ഇയാള്‍ കോമയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. എന്നാല്‍ അത്ഭുതകരമായി ഇയാള്‍ അബോധാവസ്ഥയില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവം മാറിയിരുന്നു. താനൊരു ലക്ഷാധിപതിയാണെന്ന് ഇയാളിപ്പോള്‍ വിശ്വസിക്കുന്നു. കോമയില്‍ നിന്ന് എഴുന്നേറ്റ യുവാവ് തനിക്ക് 52 ലക്ഷം രൂപയുടെ സമ്പത്തുണ്ടെന്നാണ് വിശ്വസിച്ചിരിക്കുന്നത്. അത് മാത്രമല്ല, കോടീശ്വരന്മാരും, സെലിബ്രിറ്റുകളുമാണ് തന്റെ സുഹൃത്തുക്കളെന്നുമാണ് ഇയാള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്.

ഇതോടെ മാര്‍ക്ക് ഗിബ്ബ്സിന്റെ അമ്പരപ്പിക്കുന്ന ജീവിതം വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ഇയാള്‍ ചില മുന്നറിയിപ്പും ആളുകള്‍ക്ക് നല്‍കുന്നത്. കടുത്ത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും, നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണെന്നാണ് ഗിബ്ബ്സ് ഇപ്പോള്‍ പറയുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഗിബ്സിനെ തേടി ദാരുണമായ പ്രശ്നങ്ങളെത്തിയത്. ഇയാളെ സ്വന്തം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് കണ്ടെത്തിയത്.
മാര്‍ക്ക് ഗിബ്സിന്റെ വൃക്കയും, കരളുമെല്ലാം തകരാറിലായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നു. കടുത്ത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവുമായിരുന്നു ഇതിന് കാരണം. പിന്നീട് ഇയാള്‍ കോമയിലേക്ക് വീഴുകയായിരുന്നു. രണ്ടാഴ്ച്ചയോളം അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. ഡോക്ടര്‍മാര്‍ ഇയാളുടെ ജീവന് രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. എന്നാല്‍ ബോധം തിരിച്ചുകിട്ടിയതോടെ ഇയാള്‍ക്ക് പലവിധത്തിലുള്ള മതിഭ്രമങ്ങളാണ് അനുഭവപ്പെട്ടത്.
താന്‍ ലക്ഷങ്ങള്‍ കൈവശമുള്ള ഒരു പണക്കാരനാണ് എന്ന് ഇയാള്‍ വിശ്വസിച്ചിരിക്കുകയാണ്. വ്യവസായികള്‍, കോടീശ്വരന്മാര്, സെലിബ്രിറ്റികള്‍ അടക്കം ഇയാളുടെ അടുത്ത സുഹൃത്തുക്കളാണെന്ന് വിശ്വസിച്ചു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം തന്റെ സുഹൃത്തുക്കളെന്ന് കരുതുന്ന വലിയ ആളുകളെ നേരിട്ട് കാണാന്‍ വരെ മാര്‍ക്ക് തീരുമാനിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. താന്‍ ആഢംബര ജീവിതമാണ് നയിക്കുന്നതെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു.
മാര്‍ക്ക് തന്റെ കുടുംബത്തെ വിളിച്ച് വലിയ സമ്പത്തിനെ കുറിച്ചും, വലിയ ബന്ധങ്ങളെ കുറിച്ചും വരെ പറഞ്ഞു. ഇയാളുടെ കുടുംബത്തിലുള്ളവര്‍ ഇക്കാര്യം കേട്ട് ഞെട്ടിപ്പോയി. പക്ഷേ മാര്‍ക്കിന്റെ മതിഭ്രമം എല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. താന്‍ മനസ്സില്‍ കണ്ട കാര്യമെല്ലാം ഇല്ലാത്തതായിരുന്നു. എല്ലാവരും മദ്യവും, മയക്കുമരുന്നും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുമെന്നും മാര്‍ക്ക് മുന്നറിയിപ്പ് നല്കി.
മാര്‍ക്ക് കോമയിലായിരുന്നപ്പോള്‍ രണ്ട് തവണ സ്ട്രോക്ക് സംഭവിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയത് ശരീരത്തിന്റെ ഒരു ഭാഗത്തെ ളര്‍ത്തി. കൈകള്‍ ചലിപ്പിക്കുന്നതിനെയും സംസാരത്തെയും ഇത് തടസ്സപ്പെടുത്തി. അതേസമയം ഇനി പഴയ രൂപത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് മാര്‍ക്ക്. കാലിനും, കൈകള്ക്കുമെല്ലാം കരുത്ത് വീണ്ടെടുക്കണമെന്ന് മാര്‍ക്ക് പറഫയുന്നു. വിരലുകള്‍ ചെറുതായി അനക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. എട്ടാഴ്ച്ചയാണ് അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ജീവിതത്തില്‍ വീണ്ടും ഫുട്ബോള്‍ കളിച്ച് തുടങ്ങണമെന്ന ആഗ്രഹത്തിലാണ് മാര്‍ക്ക്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications