Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 43.5 ലക്ഷം രൂപ; പക്ഷേ ഭക്ഷണം ഫ്രീ നൽകുന്ന കമ്പനിയിൽ മാത്രമേ പണിയെടുക്കൂ, കാരണം കേട്ടാൽ അമ്പരക്കും

പ്രതിവർഷ ശമ്പളം 43.5 ലക്ഷം രൂപയും നാലര വർഷത്തെ പ്രവൃത്തി പരിചയം ഉള്ള യുവാവ് ജോലി അന്വേഷിച്ച് ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. വൈറൽ ആകാൻ കാരണം ഉണ്ട്. യുവാവ് പങ്കുവെച്ച പോസ്റ്റ് ​ഗ്രേപ്പ് വൈൻ കമ്പനിയുടെ സ്ഥാപകൻ സൗമിൽ ത്രിപാഠിയും പങ്കുവെച്ചിട്ടുണ്ട്. ശമ്പളത്തിന് അപ്പുറത്തേക്ക് യുവാവ് ഒരു കാര്യം ആവശ്യപ്പെടുന്നുണ്ട്. സംഭവം എന്താണെന്ന് വിശദമായി അറിയാം.

ത്രിപാഠി എക്സിലാണ് യുവാവ് പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. സൗജന്യ ഭക്ഷണം നൽകുന്ന കമ്പനികളെ കുറിച്ചാണ് യുവാവ് അന്വേഷിക്കുന്നത്. 43 ലക്ഷത്തിലധികം വാർഷിക ശമ്പളവും 4.5 വർഷത്തെ പരിചയവുമുള്ള സജീവമായി ജിമ്മിൽ പോകുന്ന വ്യക്തിയാണ് താനെന്ന് യുവാവ് പറയുന്നു. തൻ്റെ പ്രതിമാസ ഭക്ഷണച്ചെലവ് കൂടുതലാണെന്നും തൻ്റെ നാല് നേരത്തെ ഭക്ഷണവും സ്പോൺസർ ചെയ്യാൻ കഴിയുന്ന കമ്പനികളെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

food

" മികച്ച പ്രോട്ടീൻ ഭക്ഷണം നൽകുന്ന കമ്പനികളിൽ ചേരുന്നത് പരി​ഗണിക്കുന്നു. കൂടാതെ 4 നേരത്തെ ഭക്ഷണം വാഗ്ദാനം ചെയ്യണം. ഞാൻ ഗൂഗിൾ അഭിമുഖങ്ങൾക്കായി തയ്യാറെടുക്കാൻ തുടങ്ങി. ഞാൻ ടാർഗെറ്റ് ചെയ്യേണ്ട മറ്റ് ഏതെങ്കിലും കമ്പനികൾ ഉണ്ടോ?" തൊഴിലന്വേഷകൻ ചോദിച്ചു. "അവരുടെ മുൻഗണനകളെയും ഭാവി തിരഞ്ഞെടുപ്പുകളെയും കുറിച്ച് ഇത്രയധികം വ്യക്തതയുള്ള ആളുകളെ ഞാൻ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ, അദ്ദേഹത്തിന് അടുത്ത ജോലി ലഭിക്കാനുള്ള കാരണം ലളിതമാണ്: നല്ല ഭക്ഷണം മുഴുവൻ ചർച്ചയും വളരെ നല്ലതാണ്" എക്‌സിൽ ആ പോസ്റ്റ് പങ്കിടുമ്പോൾ, ത്രിപാഠി എഴുതി‌. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്.

ത്രിപാഠി പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം പോസ്റ്റ് 77,000-ലധികം വ്യൂസ് നേടി. നിരവധി X ഉപയോക്താക്കൾ അവരുടെ പ്രതികരണങ്ങൾ കമന്റുകളായി പ്രകടിപ്പിച്ചു. "വ്യക്തിയുടെ നിലവിലെ ശമ്പളവും അയാളുടെ ആശങ്കയും എൻ്റെ ജീവിത തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു," ഒരു ഉപയോക്താവ് എഴുതി. ഇത്രയും വലിയ ശമ്പളം ലഭിച്ചിട്ടും തനിക്ക് കഴിക്കാനുള്ള ഭക്ഷണത്തിന് ഉള്ള തുക അയാൾക്ക് കണ്ടെത്തൻ കഴിയുന്നില്ല എന്ന് പറയുന്നത് മനസിലാക്കാൻ തങ്ങൾ പാടുപെടുകയാണെന്നും ചിലർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+