Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന് ഇഷ്ടം വണ്ണമുള്ളവരെ, 35 കിലോ കൂട്ടി; യുവതിയുടെ പണിപോയി, പിന്നാലെ കാമുകന്റെ ചതിയും!

പ്രണയിക്കുന്ന സമയത്ത് കാമൂകികാമുകന്മാർ കൂടുതൽ ശ്രമിക്കുന്നത് തങ്ങളുടെ പങ്കാളികളെ സന്തോഷപ്പെടുത്താൻ അവർക്കിടയിൽ നല്ല പേരെടുക്കാനുമാണ്. ഏതറ്റംവരെ പോയാലും പങ്കാളിയെ സന്തോഷിപ്പിക്കും. എന്നാൽ ഇതൊക്കെ എത്രകാലം വരെ ഉണ്ടാകും. പ്രണയം ബന്ധം എല്ലാം കാലവും നിലനിൽക്കണം എന്നില്ല.

പകുതിക്ക് വെച്ച് പിരയേണ്ടി വന്നേക്കാം. പരസ്പരം ദേഷ്യം വന്നേക്കാം. അതൊക്കെ കൊണ്ട് പ്രണയത്തിൽ ആയിരിക്കുമ്പോൾ പങ്കാളിയെ സന്തോഷിപ്പിക്കാനായി ചില കാര്യങ്ങൾ ചെയ്യുമ്പോൾ ഭാവി മുന്നിൽ കാണാണം, അതല്ലെങ്കിൽ ഈ യുവതിയുടെ അവസ്ഥ വരും. കാമുകനും പോകും ജോലിയും പോകും. സംഭവം എന്താണെന്ന് വിശദമായി അറിയാം.

woman

ചൈനയിലെ ഹുനാൻ പ്രവശ്യയിൽ നിന്നുള്ള യുവതിക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. ഇവർ ഒരു മോഡൽ ആയിരുന്നു. മോഡൽ ആയതുകൊണ്ട് തന്നെ ശരീരം വളരെ സ്ലിം ആയിട്ടാണ് കൊണ്ടുനടന്നിരുന്നത്. എന്നാൽ കാമുകനെ സന്തോഷിക്കാൻ വേണ്ടി ഇവർ ചെയ്ത കാര്യം യുവതിക്ക് തന്നെ പണിയായി. യുവതി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ആണ് പങ്കുവെച്ചത്.

വെയ് എന്ന് പേരുള്ള തന്റെ കാമുകന് വേണ്ടി യുവതി 35 കിലോ ഭാരം കൂട്ടി. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചത് പോലെയായിരുന്നില്ല നടന്നത്. യുവതി തടി കൂട്ടിയതിന് പിന്നാലെ യുവാവ് യുവതി ഉപേക്ഷിച്ച് പോയി. മോഡൽ ആയതിനാൽ മോഡലിം​ഗ് കമ്പനി പറഞ്ഞ പ്രകാരം 50 കിലോയായിരുന്നു യുവതി നിലനിർത്തിയിരുന്നത്. അതിനിടെയായിരുന്നു യുവാവിനെ കണ്ടുമുട്ടിയത്. മെലിഞ്ഞ ആളുകളെ ഇഷ്ടമല്ല ഭാരം കൂട്ടിയാൽ വിവാഹം കഴിക്കാം എന്നാണ് യുവാവ് പറഞ്ഞത്. അങ്ങനെയാണ് ഭാരം കൂട്ടിയത്. അതോടെ യുവതിക്ക് ജോലി നഷ്ടമായി.

ഒരു മാസം കൊണ്ടായിരുന്നു തടി കൂട്ടിയത്. ഇതോടെ യുവതിക്ക് പല ആരോ​ഗ്യ പ്രശ്നങ്ങളും വന്നു. യുവാവിനെ വിശ്വസിച്ചാണാ് ഭാരം കൂട്ടിയതെങ്കിലും യുവതിയെ യുവാവും പറ്റിച്ചു. യുവതിയെ യുവാവ് ഉപേക്ഷിച്ച് പോയി.

അതേസമയം യുവിവിന്റെ ചാറ്റിന്റെ സ്ക്രീൻഷോർട്ട് യുവതി പങ്കുവെച്ചിരുന്നു. വണ്ണമുള്ല യുവതികളെയാണ് ഇഷ്ടമെന്നും തന്റെ മുൻ കാമുകിമാർ വണ്ണമുള്ളവരായിരുന്നെന്നും ഇയാൾ പറയുന്നുണ്ട്. അങ്ങനെ ഒരു മാസം കൊണ്ട് യുവതി വണ്ണം വർദ്ധിപ്പിച്ചു.
എന്നാൽ ഇതിന് പിന്നാലെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് കാമുകൻ ബന്ധം ഉപേക്ഷിച്ചു. യുവതിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+