ചൈനയിൽ ഹിറ്റായി പുതിയൊരു ട്രെന്റ്... കേട്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി.. പക്ഷേ യുവാക്കൾ ഹാപ്പിയാണ്!!
ചൈനയിൽ ഇപ്പോൾ പുതിയ ട്രെന്റാണ്. ആദ്യം കേട്ടവരൊക്കെ ഒന്ന് ഞെട്ടിപ്പോയി. എന്നാൽ ചിലർ പറയുന്നത് നല്ല അടിപൊളി തീരുമാനമാണെന്നാണ്. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ..
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് കൊതിയില്ലാത്ത ആളുകൾ കുറവാണ്. എന്നാൽ ജീവിതകാലം മുഴുവൻ ആ കൂട്ട് വേണമെന്ന് ആഗ്രഹിക്കാത്തവരും ഉണ്ട്. പരസ്പരം ഉള്ള സ്‌നേഹം ഇല്ലാതാവുന്ന സമയത്ത് വിട്ടുപോകാനുള്ള ഒരു സ്‌പേസ് ബന്ധങ്ങളിൽ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാവും... അങ്ങനെയുള്ളവർക്ക് ഏറെ ആനന്ദം പകരുന്നതാണ് ഈ പുതിയ ട്രെന്റ്...

ബന്ധങ്ങളിലെ സങ്കീർണത ഒഴിവാക്കാൻ വേണ്ടിയാണ് ചൈനയിലെ യുവാക്കൾ താൽക്കാലികമായി പങ്കാളികളെ കണ്ടെത്തുന്നത്. ഭക്ഷണം, ഗെയിമിംഗ്, ഫിറ്റ്‌നസ്, യാത്ര, കൃഷി, ചാറ്റിംഗ്, സംഗീതം എന്നിവയിലാെക്കെ സമാനമായ ചിന്താഗതി ഉള്ളവരെയാണ് യുവാക്കൾ തേടുന്നത്. എന്നും നേരിട്ട് കാണണം എന്നൊന്നുമില്ല, സോഷ്യൽമീഡിയയിലൂടെ സംസാരിച്ചാൽ മതി.
ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന, എന്നാൽ അതേസമയം തങ്ങളുടെ സ്‌പേസ് കാത്തുസൂക്ഷിക്കാനും സ്വാതന്ത്ര്യത്തോടെ നടക്കാനും ഒക്കെ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരം ഒരു ട്രെന്റ് നിലവിൽ ഹിറ്റായത്.
'ഞാൻ ശരിക്കും വളരെ ഏകാന്തനാണ്, പക്ഷേ സാമൂഹിക ഇടപെടലുകൾ ആരംഭിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതത്തിലേക്ക് ഇടപെടാത്ത ഒരു അപരിചിതൻ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒരു യുവാവ് പറഞ്ഞു.എന്നാൽ എല്ലാവർക്കും ഈ ട്രെന്റ് ഇഷ്ടമായിട്ടില്ല. പലരും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
പലർക്കും താൽക്കാലിക പങ്കാളികളെ ലഭിക്കാത്ത പ്രശ്നവും ഉണ്ട്. താൻ താൽക്കാലികമായി ഒരു പങ്കാളിയെ കണ്ടെത്താൻ ശ്രമിച്ചെന്നും അത്തരത്തിൽ ഒരു യുവതിയെ കണ്ടെത്തിയെന്നും എന്നാൽ ആ യുവതിക്ക് അതേസമയം വേറൊരു പങ്കാളി ഉണ്ടായിരുന്നുവെന്നാണ് ഒരു യുവാവ് പറഞ്ഞത്. എന്തായാലും സംഭവം വൻ ഹിറ്റായിരിക്കുകയാണ്. ഇനി ഈ ട്രെന്റ് മറ്റ് രാജ്യങ്ങളിലേക്കും എത്തുമോ എന്ന് കാത്തിരുന്ന് തന്നെ നമുക്ക് കാണാം.












Click it and Unblock the Notifications