ഹണിമൂണിന് പോയത് പണിയായി; ഭർത്താവ് പുറത്തുപോയി വരുമ്പോഴേക്കും ഭാര്യ പിണങ്ങിപ്പോയി! കാരണം അറിഞ്ഞവർ ഞെട്ടി
വിവാഹവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും നമ്മള്‍ കേട്ടുകാണു. വിവാഹദിവസത്തെ കൂട്ടത്തല്ല് മുതല്‍ വിവാഹം മുടങ്ങിയ സംഭവം വരെ നമ്മള്‍ കേട്ടുകാണും. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കല്യാണമൊക്കെ സന്തോഷത്തേടെ കഴിഞ്ഞു. അടുത്ത ഘട്ടം ഹണിമൂണായിരുന്നു. ഹണിമൂണിന് വളരെ സന്തോഷത്തോടെ ദമ്പതികള്‍ പോവുകയും ചെയ്തു. എന്നാല്‍ ഇതോടെയാണ് സംഭവം തലകീഴ് മറിഞ്ഞത്.
എല്ലാത്തിനും കാരണം ആ ഹോട്ടല്‍ മുറിയായിരുന്നു. എന്താണ് അന്ന് സംഭവിച്ചതെന്ന് അറിഞ്ഞാലോ? ഹോട്ടലില്‍ ഭാര്യയെ ആക്കി ടാക്സി ബുക്ക് ചെയ്യാന്‍ പോയ ഭര്‍ത്താവ് വന്നപ്പോഴേയ്ക്കും ഭാര്യ അവിടെ നിന്ന് പോയിരുന്നു.

ആജ് തക് റിപ്പോര്‍ട്ട് പ്രകാരം മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശികളായ ദമ്പതികള്‍ ജൂലൈ 29 നാണ് വിവാഹിതരായത്. ഹണിമൂണിനായി ആഗസ്റ്റ് 5നാണ് ജയ്പൂരില്‍ എത്തിയരുന്നു. ചൗമു പുലിയയ്ക്ക് സമീപമുള്ള ഹോട്ടലിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്
ദമ്പതികള്‍ ജയ്പൂരില്‍ കാഴ്ചകള്‍ കാണുകയും അമേര്‍ ഫോര്‍ട്ട് സന്ദര്‍ശിക്കുകയും ഏകദേശം 3 മണിക്ക് ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. അതിനുശേഷം അവര്‍ ബാബ ഖതുശ്യാം ജി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീട്, വാഹനം ബുക്ക് ചെയ്യാനും സിക്കാറിലേക്കുള്ള യാത്ര ക്രമീകരിക്കാനും ഭര്‍ത്താവ് താഴേക്ക് പോയി. എന്നാല്‍, തിരികെ വന്നപ്പോള്‍ മുറിയില്‍ നിന്ന് ഭാര്യയെയും സാധനങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ ഇദ്ദേഹം ആകെ ഞെട്ടി.
തുടര്‍ന്ന് ഹോട്ടല്‍ പരിസരത്ത് അവള്‍ക്കായി തിരച്ചില്‍ നടത്തുകയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഭാര്യ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. പിന്നീട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യ ഹോട്ടല്‍ വിട്ടുപോയതായി കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് ജോത്വാര പോലീസ് സ്റ്റേഷനില്‍ യുവതിയെ
കാണാനില്ലെന്ന് പരാതി നല്‍കിയത്. ഭോപ്പാലിലെ ഭര്‍ത്താവും ഭാര്യയും വിവാഹശേഷം മധുവിധു ആഘോഷിക്കാന്‍ ആഗസ്റ്റ് 5 ന് ജയ്പൂരിലെത്തിയതായി എഎസ്‌ഐ ബജ്‌റംഗ്ലാല്‍ ശര്‍മ്മ ആജ്തക്കിനോട് പറഞ്ഞു. എന്നാല്‍ ഹോട്ടലില്‍ വച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില കാര്യങ്ങളുടെ പേരില്‍ വഴക്കുണ്ടായി. കാബ് ബുക്ക് ചെയ്യാന്‍ ഭര്‍ത്താവ് താഴേക്ക് പോയി, ദേഷ്യപ്പെട്ട ഭാര്യ ഹോട്ടല്‍ വിട്ടു. കാരണം ഭാര്യയ്ക്ക് ആ റൂം തീരെ ഇഷ്ടമായില്ല.
'ഭര്‍ത്താവ് മിസ്സിംഗ് റിപ്പോര്‍ട്ട് നല്‍കി, ഭാര്യയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഇതില്‍ ഭാര്യ കൊള്ളയടിച്ച് പോയതല്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം ഭാര്യ ദേഷ്യപ്പെടുകയും ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഞങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഉടന്‍ തന്നെ അവരെ കണ്ടെത്തും,' ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications