പിറന്നാൾ ആഘോഷിക്കാൻ റെസ്റ്റോറന്റിൽ പോയി... കേക്ക് 20 കഷ്ണമായി മുറിച്ചതിന് പിന്നാലെ ട്വിസ്റ്റ്.. സംഭവമിങ്ങനെ
ആഘോഷങ്ങൾ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പുറത്ത് പോയി ബന്ധുക്കൾക്കൊപ്പം അടിച്ചിപൊളിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു ഒരു കുടുംബം.
എന്നാൽ ഒരു കേക്ക് ഇരുപത് കഷ്ണമായി മുറിച്ചതോടെ സംഭവം ആകെ മാറിമറിഞ്ഞു. ഇറ്റലിയിലെ ഒരു ഹോട്ടലിൽ ആയിരുന്നു സംഭവം നടന്നത്. ഹോട്ടലുകൾ ഉപഭോക്താക്കളിൽ വലിയ സർവീസ് ചാർജ് ഈടാക്കുന്ന സംഭവങ്ങൾ ഇതിന് മുമ്പും നമ്മൾ കേട്ടുകാണും. എന്നാൽ ഇനി പറയുന്ന സംഭവം കേട്ടാൽ നിങ്ങളും ഒന്ന് ഞെട്ടും ഉറപ്പാണ്

ന്യൂയോർക്ക് പോസ്റ്റ് ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ബർത്ത് ഡേ ആഘോഷത്തിനായി എത്തിയ കുടുംബാംഗങ്ങളിൽ നിന്നാണ് റസ്റ്റോറന്റ് വലിയ തുക ഈടാക്കിയത്. ഈ സർവീസ് ചാർജ് കണ്ടവbരൊക്കെ ഞെട്ടിപ്പോയി. ഒരു പിറന്നാൾ കേക്ക് 20 കഷണങ്ങളായി മുറിച്ചതിന് ഇവരിൽ നിന്നും റെസ്റ്റോറൻറ് സർവീസ് ചാർജ്ജായി ഈടാക്കിയത് 1800 രൂപ ആയിരുന്നു.
ബർത്ത് ഡേ ആഘോഷങ്ങൾക്കായാണ് കുടുംബം ഇവിടെയെത്തിയത്. പിസ്സകൾക്കും പാനീയങ്ങൾക്കുമായി ഏകദേശം $130 ചെലവഴിച്ച ഇവർ ബില്ലിൽ അധിക തുകയായി 20 യൂറോ ഈടാക്കിയിരിക്കുന്നു. എന്തിനാണ് ഈ തുക എന്ന് ചോദിച്ചപ്പോഴാണ് റെസ്റ്റോറൻറ് ജീവനക്കാർ കേക്ക് 20 കഷണങ്ങളായി മുറിച്ചു നൽകിയതിനുള്ള സർവീസ് ചാർജ് ആണ് 20 യൂറോ (1800 രൂപ) എന്ന് പറയുന്നത്.
നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണോ? എന്താണ് സംഭവിക്കുക.. വിശദമായി അറിയാം
മുമ്പ് ഒരു ബാർ റെസ്റ്റോറന്റ് ഒരു സാന്റി വിച്ച് രണ്ടായി പകുത്ത് നൽകിയത്തിന് വലിയ തുക വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇത്തവണ അത് കേയ്ക്കായി. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, മിലാനിൽ നിന്നുള്ള മറ്റൊരു ഉപഭോക്താവ് തടാകത്തിന്റെ വടക്കേ അറ്റത്തുള്ള ഗെരാ ലാരിയോയിലെ ബാർ പേസ് സന്ദർശിച്ചു.
സാൻഡ്‌വിച്ച് പകുതിയായി മുറിച്ചതിന് ഒരു സ്ത്രീക്ക് അവളുടെ ബില്ലിൽ 2 യൂറോ അധികമായി കൂട്ടി . അപ്രതീക്ഷിതമായ ഈ അധിക നിരക്ക്, രസീതിന്റെ ചിത്രത്തോടൊപ്പം യാത്രാ വെബ്‌സൈറ്റിൽ ശക്തമായ ഒരു നെഗറ്റീവ് റിവ്യൂ പോസ്‌റ്റ് ചെയ്‌തു. ട്രിപ്പ് അഡൈ്വസറിൽ പങ്കിട്ട രസീതിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ്, "അവിശ്വസനീയമെങ്കിലും സത്യമാണ്" എന്ന് പ്രസ്താവിച്ചു.












Click it and Unblock the Notifications