80 വളർത്തുപക്ഷികൾക്ക് വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്ത സൗദിയിലെ രാജകുമാരൻ; കാരണം ഇതായിരുന്നു
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മുമ്പ് സീറ്റ് ബുക്ക് ചെയ്യണമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ വളർത്തുപക്ഷികൾക്ക് വേണ്ടി ആരെങ്കിലും വിമാനത്തിൽ സീറ്റുകൾ ബുക്ക് ചെയ്യുമോ? കേട്ടപ്പോൾ തന്നെ ചെറിയൊരു അമ്പരപ്പ് തോന്നിയില്ലേ. അതെ തികച്ചും അസാധാരണമായ ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ഒരു സൗദി രാജകുമാരനാണ് തന്റെ 80 ഫാൽക്കൺ പക്ഷികൾക്ക് വേണ്ടി വിമാനത്തിൽ സീറ്റുകൾ ബുക്ക് ചെയ്ത്. 80 പക്ഷികൾക്കും 80 സീറ്റുകളാണ് അദ്ദേഹം ബുക്ക് ചെയ്തത്. സംഭവം നടന്നത് 2017 ൽ ആണ്. ഇപ്പോൾ ആ ഫോട്ടോ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യൻ രാജകുടുംബത്തിലെ ഒരംഗമാണ് തന്റെ പക്ഷികൾക്ക് വേണ്ടി വിമാനത്തിലെ സീറ്റുകളെല്ലാം ബുക്ക് ചെയ്തത്.

അവ സുഖമായും സുരക്ഷിതമായും ആണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പാക്കുകയും ചെയ്തു. പഴയ ഫോട്ടോയിൽ ഫാൽക്കണുകൾ സീറ്റിൽ ഇരിക്കുന്നതും ഓരോന്നിനും ഒരു ഹുഡ് ധരിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതും കാണാം. റെഡിറ്റ് ഉപയോക്താവ് ലെൻസു കുറച്ച് യാത്രക്കാർക്കൊപ്പം വിമാനത്തില ഇരിക്കുന്ന പക്ഷികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തു.
എന്റെ ക്യാപ്റ്റൻ സുഹൃത്താണ് എനിക്കീ ഫോട്ടോ അയച്ച് തന്നത്, എന്ന അടിക്കുറിപ്പും ഇതിന് നൽകിയിട്ടുണ്ട്. ഈ സംഭവം വിചിത്രമായി തോന്നാമെങ്കിലുമ മിഡിൽ ഈസ്റ്റിലെ വിമാനങ്ങളിൽ ഫാൽക്കണുകളെ കൊണ്ടുപോകുന്ന രീതി അസാധാരണമല്ലെന്നാണ് സി എൻ ട്രാവലർ റിപ്പോർട്ട് ചെയ്യുന്നത്.
ഫാൽക്കൺ പക്ഷികളുമൊത്തുള്ള വേട്ടയാടൽ കായിക വിനോദമായ ഫൽക്കൺറി അറേബ്യൻ ഉപദ്വീപിൽ സംസ്കാരികവും ചരിത്രപരവുമായ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഈ പാരമ്പര്യം അറബ് പൈതൃകത്തിലും സ്വത്വത്തിലും ആഴത്തിൽ വേരൂന്നി നിൽക്കുന്നതാണ്. എന്തായാലും ഈ പഴയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്..












Click it and Unblock the Notifications