ടോപ്പ് പെർഫോമറാണെങ്കിലും ജോലി പോയേക്കാം; അനുഭവം കേട്ട് കിളിപോയി സോഷ്യൽമീഡിയ; സംഭവിച്ചത് ഇങ്ങനെ
തൊഴിൽ തേടി നടക്കുന്നവരുടെ എണ്ണവും അതുപോലെ തൊഴിൽ നഷ്ടടപ്പെടാതിരിക്കാൻ കഷ്ടപ്പെടുന്നവരുടേയും എണ്ണം കൂടിക്കൂടി വരികയാണ്. തൊഴിൽ കിട്ടാനും പോകാതിരിക്കാനും വേണ്ട കാര്യം കഴിവും യോഗ്യതയും തന്നെയാണ്. നല്ലപോലെ ജോലി ചെയ്ത് നല്ല പെർഫോമർ ആണെന്ന് നിങ്ങളുടെ കമ്പനിക്ക് തോന്നുകയാണെങ്കിൽ ടെൻഷൻ അടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ അല്ലേ..
ഇങ്ങനെയല്ലേ നിങ്ങൾ ധരിച്ചുവെച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.. ടോപ്പ് പെർഫോമർക്കും നേരം വെളുക്കുമ്പോൾ ജോലി നഷ്ടമായേക്കാം. റെഡ്ഡിറ്റിൽ ഒരാൾ പങ്കുവെച്ച അനുഭവത്തിലാണ് ഇക്കാര്യം പറയുന്നത്. കമ്പനിയിലെ ഏറ്റവും ടോപ്പ് പെർഫോമർ ആയ ജീവനക്കാരനെ പെട്ടെന്നായിരുന്നു കമ്പനി പിരിച്ചുവിട്ടത്.

ജോലി സ്ഥലത്ത് തങ്ങൾ നേരിടുന്ന കഷ്ടപ്പാടുകൾ പങ്കുവെച്ചു കൊണ്ടാണ് യുവാവ് ഇക്കാര്യ പറഞ്ഞത്. തങ്ങളുടെ ഇഷ്ടത്തിന് നിന്നില്ലെങ്കിൽ ടോപ്പ് പെർമോഫർ ആണെങ്കിലും പിരിച്ച് വിടും എന്ന് കാണിക്കാൻ വേണ്ടിയായിരുന്നു ഈ പ്രവൃത്തി.
ഈ കമ്പനി കരാർ ലംഘനം നടത്തുന്നുണ്ടെന്നും അഞ്ച് മിനിറ്റിനുള്ളിൽ ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ വാതിൽ തുറക്കാൻ തോന്നിയാൽ തുറക്കുമെന്നുമൊക്കെയാണ് അവർ പറയുന്നതെന്ന് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.
കമ്പനിയുടെ രീതികൾക്കെതിരെ പ്ലാറ്റ്‌ഫോമിലെ രൂക്ഷ വിമർശനമാണ് റെഡിറ്റിൽ ഉയരുന്നത്. മികച്ച പ്രകടനം നടത്തുന്നയാളെ പുറത്താക്കിയത് അന്യായമാണെന്നാണ് എല്ലാവരും പറഞ്ഞത്. "അവന്റെ വലിയ കമ്മീഷൻ ചെക്ക് മോഷ്ടിക്കാൻ അവർ അയാളെ പുറത്താക്കി. ബാക്കിയുള്ളവരെ ഭയപ്പെടുത്താൻ അവർ അത് ഉപയോഗിച്ചു, "ഒരാൾ പറഞ്ഞു.
"എല്ലാവരും പെട്ടെന്ന് പുറത്താക്കപ്പെട്ടേക്കാം എന്ന് അവരെ ബോധ്യപ്പെടുത്തുക." മറ്റൊരാൾ അഭിപ്രായപ്പെട്ടു, "കമ്പനി പ്രതീക്ഷിക്കുന്ന രീതിയിൽ ഇത് പ്രവർത്തിക്കുന്നതായി ഞാൻ കാണുന്നില്ല. നിങ്ങൾ ഒരുമിച്ച് കമ്പനിയിൽ നിന്ന് പുറത്തുപോവുകയാണ് ചെയ്യേണ്ടതെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
ഇനിയും എന്തിനാണ് നിങ്ങൾ അത്തരം കമ്പനിയിൽ നിൽക്കുന്നത്. എപ്പോഴാണ് അവർ നിങ്ങളെ പറഞ്ഞുവിടുക എന്ന് നിങ്ങൾക്ക് തന്നെ അറിയില്ലല്ലോ, പിരിച്ച് വിടുന്നതിന് മുമ്പ് അവിടെ നിന്ന് നിങ്ങൾ പുറത്തുപോകണം എന്നാണ് മറ്റൊരു കമന്റ്.
കമ്പനി അവരുടെ രീതി കാണിച്ചൂ, നിങ്ങൾക്കുള്ള അവസരമാണ്, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം അവരെ കാണിച്ചുകൊടുക്കുക. നിങ്ങളുടെ കൂടെ ഉള്ള ആളാണ് പുറത്തായത്, നോക്കിനിൽക്കരുത്, നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം എന്നാണ് മറ്റൊരു കമന്റ്


Click it and Unblock the Notifications