'മലയാള സിനിമ ഹിന്ദുക്കള്‍ക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല, കേരളം ഇന്ത്യയിലാണോ'; ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം
മലയാളം സിനിമയെ വിമര്‍ശിച്ച് കൊണ്ട് ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് തോന്നുന്നില്ലെന്നും മലയാളത്തിലെ സിനിമകള്‍ ഹിന്ദുക്കള്‍ക്ക് കാണാന്‍ കഴിയില്ല എന്നുമാണ് അഷേഷ് ഷാ എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ഇയാള്‍ അടുത്തിടെ കണ്ട ഒരു മലയാള സിനിമയെ കുറിച്ച് ചൂണ്ടിക്കാണിച്ചാണ് പോസ്റ്റ് പങ്കുവച്ചത്.
'അടുത്തിടെ ഒരു മലയാള സിനിമ കണ്ടു, ഈ സിനിമ ഹിന്ദുക്കള്‍ക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല. ഈ സിനിമയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബീഫും പന്നിയുമൊക്കെയാണുള്ളത്. അവരുടെ ആഘോഷത്തെയാണ് സിനിമയില്‍ കാണുക്കുന്നത്.'- അഷേഷ് ഷാ കുറിച്ചു. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്.

'ഇതാണ് കേരളം, വ്യത്യസ്ത മതങ്ങളുടെ ഒത്തുചേരല്‍ സഹിക്കുന്നില്ലെങ്കില്‍ ദയവ് ചെയ്ത് മലയാളം സിനിമകള്‍ കാണാതെ ഇരിക്കൂ' എന്നാല്‍ ഒരാള്‍ ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. ഈ ലോകം നിങ്ങളെ ചുറ്റിപ്പറ്റിയല്ല നില്‍ക്കുന്നത് കേരളവും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ തന്നെ മറ്റൊരു ട്വീറ്റും അഷേഷ് പങ്കുവച്ചു. ഇതൊക്കെ തന്റെ വ്യക്തിപരമായ അഭിപ്രായമായി കാണണമെന്നാണ് ആഷേഷ് കുറിച്ചത്.












Click it and Unblock the Notifications