ഇങ്ങനെയുണ്ടോ ഒരു ശിക്ഷ!!; റെയിൽവേസ്റ്റേഷനിൽ വെച്ച് കാമുകനെ കൊണ്ട് കാമുകി ചെയ്യിച്ചത് എന്താണെന്നോ?
പ്രണയം പൈങ്കിളി ആണെന്ന് പറയാറില്ലേ, ചിലപ്പോഴൊക്കെ അങ്ങനെയായിരിക്കും. പ്രണയം എന്നു പറയന്നുത് തന്നെ വല്ലാത്തൊരു അനുഭവം ആണ്. പ്രണയിക്കുന്ന സമയത്ത് ലഭിക്കുന്ന സന്തോഷം ഒന്ന് വേറെത്തന്നെയാണ്. അതേസമയം പ്രണയം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.

വഴക്കും ബഹളവും പിണക്കവും തല്ലുമൊക്കെ ഉറപ്പല്ലേ. ആരെങ്കിലും ഒരാൾ വിട്ടുകൊടുത്താൽ മാത്രമേ അത് കോംപ്രമൈസ് ആവുള്ളൂ. പ്രണയത്തിൽ പെൺകുട്ടികൾ വാശിക്കാരാണെനന്ന് പൊതുവേ പറഞ്ഞ് കേൾക്കാറില്ലേ, അത് തെറ്റല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
എല്ലാ പെൺകുട്ടികളും വാശിക്കാരാണ് എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. എന്നാൽ ഈ വീഡിയോയിൽ ഉള്ള പെൺകുട്ടി ഇത്തരി ദേഷ്യക്കാരിയല്ലേ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
വീഡിയോയിൽ ഉള്ള യുവതിയും യുവാവും കാമുകീകാമുകന്മാരാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രണ്ട് പേരും തമ്മിൽ കാര്യമായ പ്രശ്‌നം ഉണ്ട്. ദേഷ്യപ്പെട്ടിരിക്കുന്ന യുവതിയോട് ചെവിയിൽപ്പിടിച്ച് ഏത്തമിട്ട് ക്ഷമ ചോദിക്കുകയാണ് യുവാവ്. റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് ഈ സംഭവം,
കാമുകിയോട് അവൻ എന്തൊക്കയോ പറയുന്നുമുണ്ട്. ഒടുവിൽ കാമുകിക്കൊപ്പം പ്ലാറ്റ് ഫോമിൽ ഇരിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം പരസ്യമായി ചെവി പിടിച്ച് മാപ്പ് പറഞ്ഞിട്ടാണെങ്കിലും കാമുകിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി എന്നാണ് തോന്നുന്നത്. സോഷ്യൽ മീഡിയിയൽ വൈറലാണ് ഈ വീഡിയോ.
കമന്റുകൾ വന്നുകാെണ്ടിരിക്കുകയാണ്. ഇതുപോലാെരു കാമുകനെ കിട്ടിയ യുവതി ഭാഗ്യം ചെയ്ത ആളാണെന്നാണ് ചിലർ പറയുന്നത്. നിങ്ങളുടെ പിണക്കം മാറ്റാൻ ഇത്രയും ആളുകൾക്ക് മുന്നിൽ വെച്ച് ക്ഷമ ചോദിച്ചില്ല, അയാൾ നല്ലാെരു മനുഷ്യനാണെന്നാണ് ഒരാളുടെ കമന്റ്.
ഏത്തമിട്ടിട്ടാണേലും പിണക്കം തീര്‍ന്നല്ലോ അത് മതി, എന്നാണ് മറ്റൊരു കമന്റ്. ബന്ധങ്ങളിലും സത്യസന്ധത പുലര്‍ത്തുക,സനേഹിക്കുക, ദേഷ്യമൊക്കെ വരുമ്പോള്‍ പറഞ്ഞ് തീര്‍ക്കുക ഇതൊക്കെയല്ലേ പ്രണയത്തിന്റെ ഒരു രസം എന്നാണ് മറ്റൊരു കമന്റ്. ആണ്‍കുട്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ഭൂരിഭാഗം കമന്റും വരുന്നത്


Click it and Unblock the Notifications