ട്രാഫിക് ബ്ലോക്ക്; കല്യാണത്തിന് എത്താൻ അണിഞ്ഞൊരുങ്ങി മെട്രോ പിടിച്ച് വധു, വൈറൽ വീഡിയോ
സാധാരാണ വിവാഹത്തിന് അലങ്കിരിച്ച കാറിൽ ഒക്കൊ ആണല്ലോ വധൂവരന്മാർ യാത്ര ചെയ്യാറുള്ളത്, എന്നാൽ വിവാഹത്തിന് മെട്രോയിൽ കയറി പോയ വധുവാണ ഇപ്പോൾ വൈറൽ. ബെംഗളൂരുവിൽ ആണ് സംഭവം. കഠിനമായ ഗതാഗതക്കുരുക്ക് കാരണം ആണ് വധു ഇങ്ങനൊരു വഴി തിരഞ്ഞെടുത്തത്.
അണിഞ്ഞൊരുങ്ങിയ വധു മെട്രോയിൽ കയറിയത് എല്ലാവർക്കും അത്ഭുതമായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ച തന്നെയാണ്. കാലത്തിന് അനുസരിച്ച് രീതികളിൽ മാറ്റം വരുത്തണമെന്നാണ് പറയുന്നത്. ഇങ്ങനെ മാറ്റം വന്നാൽ വിവാഹങ്ങൾ വളരെ കുറഞ്ഞ ചെലിവിൽ നടത്താമെന്നുമൊക്കെ ആണ് അഭിപ്രായങ്ങൾ.

P C: x
അതിമനോഹരമായ ആഭരണങ്ങൾ ഇട്ട് ഭാഗിയായി മേക്കപ്പിട്ട് , ആത്മവിശ്വാസത്തോടെ മെട്രോയിൽ യാത്ര ചെയ്യുന്ന വധുവിൻ്റെ വീഡിയോകൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എല്ലാവരും വധുവിനെ അഭിനന്ദിക്കുകയാണ്. ജനുവരി 16 ന് 'ഫോർഎവർ ബെംഗളൂരു' എന്ന എക്‌സ് അക്കൗണ്ടിൽ ആണ് വീഡിയോ പങ്കുവെച്ചത്. , "വാട്ട് സ്റ്റാർ, കനത്ത ട്രാഫിക്കിൽ കുടുങ്ങി, ബംഗളൂരുവിലെ വധു വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹ മണ്ഡപത്തിൽ എത്താൻ തൻ്റെ കാർ ഉപേക്ഷിച്ച് മെട്രോയിൽ കയറുന്നു. ." എന്നാണ് വീഡിയോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്.
എന്നാൽ ട്രാഫിക് പ്രശ്നം ഒഴിവാക്കുന്നതിന് അപ്പുറത്തേക്ക് ഇതിൽ ചിന്തിക്കാനുണ്ടെന്നാണ് പറയുന്നത്. വിവാഹം നടത്തുമ്പോൾ പരിസ്ഥിതി സൗഹൃദവും പ്രായോഗികവും ആയ സമീപനങ്ങളിലേക്കുള്ള വർദ്ധിച്ച് വരുന്ന ചായ്വ് വധുവിന്റെ തീരുമാനത്തിൽ പ്രതിഫലിക്കുന്നു എന്നാണ് പറയുന്നത്. വളരെ സ്മാർട്ടായ മണവാട്ടി എന്നാണ് പറയുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് അധികവും.
ഭാവിയിൽ മെട്രോയ്ക്ക് സമീപം കല്യാണ മണ്ഡപങ്ങൾ സ്ഥാപിക്കേണ്ടി വന്നേക്കാം എന്നാണ് ഒരു ഉപോയക്താവ് കമന്റ് ഇട്ടത്. ഇത് ഇപ്പോൾ അടിപൊളിയാണല്ലോ. ട്രാഫിക്ക് ആണെങ്കിലും കാണാൻ നല്ല രസം ഉണ്ട് എവന്നാണ് ഒരാൾ കുറിച്ചത്.
"മെട്രോ വഴി കൃത്യസമയത്ത് ഓഫീസിൽ എത്താൻ എൻ്റെ ബോസ് എന്നോട് ആവശ്യപ്പെടാൻ തുടങ്ങി, കൃത്യസമയത്തെത്താൻ മെട്രോയിൽ ഈ മണവാട്ടി വിവാഹത്തിന് പോകുന്നത് കണ്ടന്ന് മുതലാണ് ," മറ്റൊരു ഉപയോക്താവ് എഴുതി.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം...












Click it and Unblock the Notifications