ഓഡി കാറിൽ സുജിത്തെത്തും ഓട്ടോയിൽ ചീരയും; വ്യത്യസ്തനായ ഒരു കർഷകൻ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വൻ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു യുവാവ് പച്ചക്കറി വിൽക്കാൻ എത്തുന്നതും പച്ചക്കറി വിറ്റ ശേഷം മടങ്ങിപ്പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ. പ്രത്യേകതയുണ്ട്.
പല ആളുകൾക്കും കൃഷിപ്പണി എന്ന് പറയുന്നത് അത്ര ഇഷ്ടപ്പെടാറില്ല. പലരും വിലകുറച്ചാണ് കൃഷിപ്പണിയെ കാണാറുള്ളത്. ചെറിയ ശമ്പളം ആണെങ്കിലും ഓഫീസിലിരുന്ന് ചെയ്യുന്ന ജോലി ചെയ്യാനാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

എന്നാൽ കൃഷിപ്പണി ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് സുജിത്ത് എന്ന യുവാവ്. കൃഷിപ്പണി ചെയ്താൽ പച്ചപിടിക്കില്ലെന്ന ധാരണയൊക്കെ പൊളിച്ചടുക്കുകയാണ് ഈ യുവ കർഷകൻ.
സുജിത്തിന്റെ കൃഷി സ്ഥലത്ത് നിന്ന് തുടങ്ങുന്ന വീഡിയോ ചീരയുമായി സുജിത്ത് വിൽപ്പനയ്ക്ക് എത്തുന്നതും ഒരു ഷീറ്റ് വിരിച്ച് ചീര വിൽപ്പനയ്ക്ക് വിൽക്കുന്നതുമൊക്കെ കാണിക്കുന്നുണ്ട്. ചീര വിൽക്കാൻ സുജിത്ത് എത്തുന്നത് ഓഡി എ4 ആഡംബര സെഡാനിലാണ്.
ഇത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. സെക്കന്റ് ഹാൻഡായി ആണ് ഇദ്ദേഹം ഓഡി വാങ്ങിയത്. ഓഡിയിൽ എത്തുന്ന സുജിത്ത് വസ്ത്രം മാറിയ ശേഷം ചീരക്കെട്ട് ഒരു ഷീറ്റിൽ വിരിച്ച് വെയ്ക്കും. കുറച്ച് സമയം കൊണ്ട് തന്നെ ആളുകളെത്തി ചീര വാങ്ങുകയും ചെയ്യുന്നു. വിൽപ്പന തീർന്നാൽ തന്റെ ഓഡിയുമായി സുജിത്ത് മടങ്ങും. വെറൈറ്റി ഫാർമർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്












Click it and Unblock the Notifications