Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: കോടതി വളപ്പിൽ അഭിഭാഷകരുടെ കയ്യാങ്കളി; 9 റൗണ്ട് വെടിയുതിർത്തു ; സംഭവമിങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. തര്‍ക്കം ആദ്യം കയ്യാങ്കളിയില്‍ എത്തുകയും പിന്നീട് വെടിവെപ്പില്‍ അവസാനിക്കുകയും ചെയ്തു.

കയ്യാങ്കളിക്കിടെ അഭിഭാഷകരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.

Viral video

അഭിഭാഷകര്‍ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് പറയുന്നത്.

സംഭവത്തില്‍ സബ്‌സി മണ്ഡി പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്നും എങ്ങനെ തോക്ക് കോടതി വളപ്പില്‍ എത്തിയെന്നും അന്വേഷിക്കും. വെടിയുതിര്‍ത്ത ആള്‍ക്ക് തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്നും അന്വേഷിക്കും.

സംഭവത്തെ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെക മന്‍ അപലപിച്ചു. സംഭവത്തില്‍ വിസധമായ അന്വേഷണം ആരംഭിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തും. ആയുധത്തിന് ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കും. ആയുധത്തിന് ലൈസന്‍സ് ഉണ്ടെങ്കിലും ഒരു അഭിഭാഷകനോ മറ്റാരാണെങ്കിലുമോ കോടതി പരിസരത്ത് ഇത്തരത്തില്‍ അവ ഉപയോഗിക്കാന്‍ കഴിയില്ല,'' മനന്‍ പറഞ്ഞു.

എഎൻഐ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+