തായ്ലാന്റിലെ ഈ ബാത്ത്റൂം കണ്ട് അത്ഭുതം തീരാതെ ആളുകൾ! ഒറ്റരാത്രി കൊണ്ട് വൈറൽ.. സംഭവം ഇങ്ങനെ
പുറത്തുപോയാൽ ഏറ്റവും ബുദ്ധിമുട്ട് തോന്നുന്ന കാര്യം ബാത്ത്റൂം ഉപയോഗിക്കുക എന്നത് തന്നെയാവും കാരണം, നമ്മൾ പ്രതീക്ഷിക്കുന്ന ഒരു വൃത്തി അവിടെ ഉണ്ടാകണമെന്നില്ല. വളരെ പ്രയാസപ്പെട്ടായിരിക്കും നമ്മൾ ബാത്ത്റൂം ഉപയോഗിക്കുന്നത് തന്നെ.
എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു ബാത്ത്റൂമിനെക്കുറിച്ചാണ്. ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച ഈ ബാത്ത്‌റൂമിനെക്കുറിച്ചാണ്. കേട്ടുകഴിയുമ്പോൾ നിങ്ങൾക്കും തോന്നും ഈ ബാത്ത്റൂം ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന്. എന്താണ് ഈ ബാത്ത്റൂമിന്റെ പ്രത്യേകത എന്ന് അറിഞ്ഞാലോ?

കൊട്ടാരത്തിലേത് എന്ന് തോന്നിപ്പിക്കുന്ന പോലെയുള്ള ആഡംബരപൂർവ്വം ആയ ഒരു ബാത്തറൂം. തായ്ലാൻഡിലാണ് ഈ അസാധാരണ ബാത്ത്റൂം. ഈ ബാത്ത്റൂം കണ്ടവരൊക്കെ ആകെ അമ്പരന്നുനിൽക്കുകയാണ്. കൃഷാംഗി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ അതിവേഗം ആണ് വൈറൽ ആയത്.
വീഡിയോയിൽ, ഒരു കുളിമുറിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ താൻ കാണിക്കാൻ പോകുന്ന ബാത്ത് റും അവിശ്വസനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് കൃഷാംഗി ആരംഭിക്കുന്നത്.
സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളും സങ്കീർണ്ണമായ ഡിസൈനുകളും കൊണ്ട് അലങ്കരിച്ച ഒരു വലിയ കുളിമുറിയാണ് പിന്നീട് കാണാൻ കഴിയുക. കൊട്ടാരസമാനം എന്ന് വെറുതേ പറയുന്നതല്ല. ആഡംബര ശൈലിയിൽ നിർമ്മിച്ച വലിയൊരു ബാത്ത്റൂം തന്നെ ആണ്. അതിന് പുറത്ത് വലിയൊരു പൂന്തോട്ടവും.
ഓഗസ്റ്റ് എട്ടിന് പോസ്റ്റ് ചെയ്ത വീഡിയോ നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഏകദേശം 60,000 ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്, ഒരു കൊട്ടാരം പോലെ തോന്നിക്കുന്നതിനാൽ ആ കുളിമുറിയിൽ ഉറങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് ഒരാൾ ആവേശത്തോടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
, "കൊള്ളാം, വളരെ മനോഹരം!" എന്നാണ് മറ്റാെരു കമന്റ്. മൂന്നാമതൊരാൾ അതിന്റെ ഭംഗി കണ്ട് ആശ്ചര്യപ്പെടുകയും അതിനെ "അത്ഭുതം" എന്ന വിശേഷിപ്പിക്കുകയും ചെയ്തു .
മറ്റൊരാൾ ബാത്ത്‌റൂമിനെ രാജകീയം എന്നാണ് വിശേഷിപ്പിച്ചത്.ആ ബാത്ത് റൂം സന്ദർശിക്കാനും മനോഹരമായി വസ്ത്രം ധരിക്കാനും ധാരാളം ചിത്രങ്ങൾ എടുക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അതിശയകരമായ രൂപകൽപ്പനയിൽ അവർ ശരിക്കും അത്ഭുതപ്പെട്ടു. പലർക്കും ഈ ബാത്ത്റൂമിന്റെ പ്രൗഢിയെക്കുറിച്ച് പറഞ്ഞ് മതിവരുന്നില്ല,












Click it and Unblock the Notifications