അമ്മായിയച്ഛനെ നടുറോഡിലിട്ട് തല്ലിപ്പരുവമാക്കി മരുമകൾ! കാരണം ഇങ്ങനെ..
പ്രശ്‌നങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാവില്ല. ചില തർക്കങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടും. ചില വഴക്കുകളാവട്ടേ ഒന്നോ രണ്ടോ ദിവസം നീണ്ടുപോകും. നിസാരമായ കാര്യങ്ങൾ പറഞ്ഞാവും ചില പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്, എന്നാൽ നമ്മൾ വിചാരിക്കുന്നത് പോലെയായിരിക്കില്ല അത് ചെന്നവസാനിക്കുന്നത്.
ബന്ധുക്കൾ എന്നെന്നേക്കുമായി ശസ്ത്രുക്കളായി മാറാൻ ചെറിയ കാരണങ്ങൾ മാത്രം മതി. ഇനി പറയാൻ പോകുന്നതും ഒരു വഴക്കിനെക്കുറിച്ചാണ്. മരുമകളും അമ്മായിയച്ഛനും തമ്മിലായിരുന്നു ഈ വഴക്ക്. വെറും വഴക്കല്ല. അടിയോടി.

ഗാർഹിക പീഡനത്തിന്റെ നിരവധി റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഭാര്യയെ മർദ്ദിക്കുന്ന ഭർത്താവിനെക്കുറിച്ചും അമ്മായിയമ്മയുടെ ക്രൂരമായ മർദ്ദനത്തെക്കുറിച്ചുമൊക്കെ കേട്ടുകാണും. എന്നാൽ അമ്മായിയച്ഛനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന മരുമകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടോ.
എന്നാൽ അത്തരം ഒരു വീഡിയോ ആണ് സോഷ്യൽമീഡിയിയൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വീഡിയോയിൽ ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീ കയ്യിൽ പൈപ്പ് പിടിച്ചിരിക്കുന്നത് കാണാം. അവരുടെ അടുത്തുള്ള ആളുകൾ സ്ത്രീയെ സമാധാനിപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വൃദ്ധനെ എന്തൊക്കയോ പറയുന്നത് കാണാം.
അടുത്ത നിമിഷം ആ സ്ത്രീ അയാളെ തല്ലാനായി പോകുന്നു. എന്നാൽ മറ്റൊരു സ്ത്രീ ഇടയിൽകയറി വന്ന് വൃദ്ധനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ വൃദ്ധൻ അവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നതും വീഡിയോയിലൽ കാണാൻ പറ്റും. എന്നാൽ പൈപ്പുമായി യുവതി ഇയാൾക്ക് പിന്നാലെ പോവുന്നു. പരിക്ക് പറ്റിയ വൃദ്ധൻ കസേരയിൽ ഇരിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിച്ചത്.
ഷോണി കപൂർ എന്ന ആളാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഹരിയാനയിലാണ് ഈ സംഭവം നടന്നത് എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. യുവതി തന്റെ ഭർത്താവിന്റെ അച്ഛനെ ഓടിച്ചിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചതായും ആക്രമണത്തിൽ അയാൾക്ക് പരിക്കേറ്റതായും പറയുന്നു.
വൃദ്ധനെ രക്ഷിക്കാനെത്തിയ വേലക്കാരിയേയും യുവതി മർദ്ദിച്ചതായാണ് പറയുന്നത്. വയോധികന്റെ പോക്കറ്റിൽ നിന്നും യുവതി 40,000 രൂപ പുറത്തെടുത്തെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം ബന്ധുക്കളുടെ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പ്രസവിക്കാൻ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് തല്ല് നടന്നത്. യുവതിയുടെ വീട്ടുകാർ ഭർത്താവിന്റെ അച്ഛനെ തല്ലുകയായിരുന്നു.
എസിയില്ലാത്ത റൂമിൽ എന്തിനാണ് യുവതിയെ അഡിമിറ്റ് ചെയ്തത് എന്ന് ചോദിച്ചാണ് വഴക്ക് തുടങ്ങിയത്. പിന്നീട് തല്ലാവുകയായിരുന്നു. കൂട്ടത്തല്ലിന് പിന്നാലെ ഭർത്താവിന്റെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications