Get Updates
Get notified of breaking news, exclusive insights, and must-see stories!

പറക്കുന്ന വിമാനത്തിൽ നിന്ന് മറ്റൊരു വിമാനത്തിലേക്ക് കുതിച്ചുചാടുന്ന യുവതി; വീഡിയോ വൈറൽ

വിമാന യാത്രയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ പേടിച്ച് നിലവിളിക്കുന്ന ആളുകളുണ്ട്. ഇത്ര ഉയരത്തിലൽ എന്ത് വിശ്വസിച്ചാണ് പോവുക, താഴെവീണാലോ എന്നിങ്ങനെ പല ആശങ്കകളാണ്. നിങ്ങൾ അത്തരത്തിൽ ഉള്ള ആളാണോ?

എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ, നിങ്ങൾ മാത്രമല്ല കേൾക്കുന്നവരൊക്കെ ഞെട്ടും. എന്താണ് സംഭവം എന്ന് വിശദമായി അറിയാം...

viral

ഏത് പ്രശ്‌നവും നേരിടാൻ ധൈര്യമുണ്ടായിരിക്കുന്ന ഏത് പ്രതിസന്ധിയും അതിജീവിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുക. എന്നാൽ അത്ര എളുപ്പമല്ല ഇക്കാര്യങ്ങൾ. എന്തായാലും ഇനി പറയാൻ പോകുന്നത് അത്യവശ്യം നല്ല ധൈര്യം ഉള്ള ഒരാൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. ആകാശത്ത് വെച്ച് ഒരു വിമാനത്തിൽ നിന്നും അടുത്ത വിമാനത്തിലേക്ക് ചാടുന്ന യുവതി. ഒരു വിമാനം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഒരു കൂട്ടം ആളുകൾ ബെൽറ്റ് മുറുക്കി ഒരു സ്ത്രീയെ ഒരുക്കുന്നത് റെഡി ആക്കുന്നത് കാണാം.

സ്ത്രീ മുതുകിൽ ചക്രം കെട്ടിവെച്ചാതായി കാണാം. അവർ ഉടനെ മറ്റൊരു വിമാനത്തിലേക്ക് ഓടിച്ചെന്ന് അതിന്റെ ചിറകിൽ കയറുന്നു. വിമാനം പറന്നുയരുമ്പോഴും അവർ കോക്പിറ്റിൽ പിടിച്ച് ചിറകിൽ നിൽക്കുന്നു.

പിന്നീട്, വിമാനം ആകാശത്ത് പറക്കുമ്പോൾ മറ്റൊരു വിമാനത്തെ വീഡിയോയിൽ കാണാം. പെട്ടെന്ന്, ആ സ്ത്രീ ചിറകിന്റെ മറ്റേ അറ്റത്തേക്ക് ശ്രദ്ധാപൂർവ്വം നടന്ന് ചിറകിന് മുകളിൽ കയറുന്നു.

വിമാനം രണ്ടാമത്തേതിനോട് കുറച്ച് അടുത്ത് വരുമ്പോൾ സ്ത്രീ ചാടാനായി തയ്യാറെടുക്കുകയും ഉടൻ തന്നെ അതിൽ ചാടുകയും ചെയ്യുന്നു. അവൾ ചിറകിന്റെ അറ്റത്ത് തൂങ്ങി മുകളിലേക്ക് കയറുന്നു. പക്ഷേ, അവൾ കോക്ക്പിറ്റിലേക്ക് കയറുന്നതിനുപകരം, ലാൻഡിംഗ് ഗിയറിലേക്ക് ഇറങ്ങി, തന്റെ പുറകിൽ വഹിച്ചിരുന്ന ചക്രം ശരിയാക്കുന്നു.

അടുത്തതായി, അവൾ സുരക്ഷക്കായി ചിറകിലേക്ക് കയറുകയും ലാൻഡിംഗ് ഗിയർ മാറ്റുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. സ്ത്രീ ലാൻഡിംഗ് ഗിയർ ശരിയാക്കിയതിനെ തുടർന്ന് വിമാനത്തിന് സുരക്ഷിതമായി നിലത്ത് ഇറങ്ങാൻ കഴിഞ്ഞു. 1926-ൽ പകർത്തിയ സംഭവമാണ് താരിഹി മെരാക് എദിയോറൂസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ. ധീരയായ സ്ത്രീയെ പ്രശംസിച്ച് നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിക്കുന്ന

മെരാക് എദിയോറൂസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+