Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന്റെ ഷൂ താഴേക്ക് വീണു, പൊടിപോലും പറ്റാതെ എടുത്ത് കൊടുത്ത് കൊമ്പനാന, വൈറൽ വീഡിയോ

കാണാൻ ഭീമനാണെങ്കിൽ ആനകൾ വാസ്തവത്തിൽ സൗമ്യശീലരാണ്. കുസൃതിയും കുറുമ്പുമൊക്കെ ആയി കളിക്കാൻ അവയ്ക്കും ഇഷ്ടമാണ്. അസാധാരണമായ ബുദ്ധിശക്തിയും ആനകൾക്ക് ഉണ്ട്. എന്നാൽ ഇടഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. എന്തായാലും പറയാൻ പോകുന്നത് മിടുക്കനായ ഒരു ആനയെക്കുറിച്ചാണ്.

ഈ ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചൈനയിലെ മൃ​ഗശാലയിൽ നിന്നാണ് ഈ വീഡിയോ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. ആനയുടെ സമീപത്ത് അബദ്ധത്തിൽ വീണ കുട്ടിയുടെ ചെരുപ്പ് തിരികെ നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്.

Viral

ചൈനയിലെ ഷാൻഡോങ്ങിലെ വെയ്ഹായ് സിറ്റിയിൽ 25 വയസ്സുള്ള ഷാൻ മായ് എന്ന ആൺ ആനയാണ് തന്റെ സമീപത്ത് വീണ ചെരുപ്പ് എടുത്ത് നൽകുന്നത്.ആന ചെരുപ്പ് വീണത് ശ്രദ്ധിക്കുന്നത് ആണ് തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. ബുദ്ധിമാനായ ജംബോ ഉടൻ തന്നെ അതിന്റെ തുമ്പിക്കൈ കൊണ്ട് ഷൂ എടുത്ത് ഉച്ചത്തിലുള്ള ആഹ്ലാദങ്ങൾക്കിടയിൽ ആൺകുട്ടിക്ക് തിരികെ നൽകുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആനയുടെ ദയയും ബുദ്ധിയും പലരേയും അത്ഭുതപ്പെടുത്തി. മൃഗശാലയിൽ ഇങ്ങനെ ആനയെ ഒതുക്കിനിർത്തരുതെന്നും സ്വതന്ത്രമാക്കണമെന്നും മറ്റുചിലർ പറഞ്ഞു. ശരിക്കും ഈ ആനയാണ് നാട്ടിൽ താമസിക്കേണ്ടത് എന്നും എന്തൊരു ദയയാണ് ഈ ആനയ്ക്കെന്നുമാണ് ചിലർ എഴുതിയത്.

''അവനെ മോചിപ്പിക്കുകയും അവന്റെ യഥാർത്ഥ ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയും വേണം!'' മറ്റൊരാൾ അഭിപ്രായപ്പെട്ടു. ''ബുദ്ധിയുള്ളവരും സെൻസിറ്റീവുമായ ജീവികൾ.'' മറ്റൊരാൾ കുറിച്ചു, ''ഇത്രയും തലച്ചോറും സ്നേഹവും ആനയിൽ നിറഞ്ഞിരിക്കുന്നു! അവൻ തന്റെ തുമ്പിക്കൈ ഗ്രില്ലിൽ വെച്ചത് , ഒരുപക്ഷേ ലാളനകൾക്ക് വേണ്ടിയാവാം. മറ്റൊരാൾ എഴുതി. ആനയെ ഇങ്ങനെ മൃ​ഗശാലയിൽ കാണുമ്പോൾ സങ്കടം ആവുന്നു എന്നാണ് മറ്റാെരാൾ കുറിച്ചത്.

രസകരമായ വന്യജീവി വീഡിയോകൾ പതിവായി പോസ്റ്റ് ചെയ്യുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ എഫ് എസ്) ഓഫീസർ പർവീൺ കസ്വാൻ, ആനക്കൂട്ടം ഒരുമിച്ച് മേയുന്നതും ഭക്ഷണം കഴിക്കുന്നതും കാണിക്കുന്ന ഒരു മനോഹര വീഡിയോ പങ്കിട്ടിരുന്നു. ഒരു സംരക്ഷണ ടവറിൽ നിന്ന് പകർത്തിയ വീഡിയോ, ആനക്കൂട്ടം മേയുന്നതും ഒരുമിച്ച് സമയം ആസ്വദിക്കുന്നതും ആണ് കാണിച്ചത്.

വീഡിയോ കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+