പുഷ്പം പോലെ പാമ്പിനെ പൊക്കി കുട്ടി; വീട്ടുകാരുടെ പ്രതികരണം കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
പാമ്പിനെ പേടിയില്ലാത്തവർ കുറവായിരിക്കും. കാരണം ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. ഒറ്റ കൊത്ത് മതി ജീവൻ തന്നെ പോയേക്കാം. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് പാമ്പിനെ പുഷ്പം പോലെ എടുത്ത് നടക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ്.
ഇൻസ്റ്റാഗ്രാമിലെ First_love_addiction എന്ന ഹാൻഡിലിലാണ് ഒരു ഉപയോക്താവ് ഈ വീഡിയോ പങ്കിട്ടത്. വിഡിയോയിൽ, ഒരു കുഞ്ഞ് പാമ്പിനെ തറയിൽ നിന്ന് പിടിച്ച് നടക്കുന്നത് കാണാം.. കുട്ടി പാമ്പിനെ വീടിനുള്ളിൽ കയറ്റാൻ ശ്രമിക്കുന്നു. എന്നാൽ ആദ്യം പാമ്പ് വാതിലിൽ കുടുങ്ങുന്നു. വളരെ നീളമുള്ള പാമ്പായിരുന്നു അത്.

കുഞ്ഞ് പാമ്പുമായി വരുമ്പോൾ വീടിനകത്ത് കുട്ടിയുടെ ബരന്ധുക്കൾ ഉണ്ടായിരുന്നു. എന്നാൽ ആരും കുട്ടിയെ പിന്തിരിപ്പിക്കആൻ ശ്രമിക്കുന്നില്ല. അവർക്ക് ഭയം ഉള്ളതായി തോന്നുന്നു. കുഞ്ഞിന്റെ കയ്യിൽ പാമ്പിനെ കണ്ടപ്പോൾ അവർ വീടിന്റെ മൂലയിലേക്ക് ഓടിപ്പോകുന്നത് കാണാം. പാമ്പിനെ അകത്ത് കയറ്റരുതെന്ന് കുട്ടിയോട് ആംഗ്യം കാണിക്കുന്നുണ്ട്.
ഒടുവിൽ അവരിൽ ഒരാൾ വന്ന് കുഞ്ഞിന്റെ കയ്യിൽ പിടിച്ച് പുറത്തുകൊണ്ടുപോവുന്നതും കാണാം. ഈ വീഡിയോ സോഷ്യൽമീഡിയിയിൽ ഇപ്പോൾ വൈറൽ ആണ്, നിരവധി കമന്റാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
കുട്ടികളെ ഇത്ര ശ്രദ്ധിക്കാതെയാണോ വളർത്തേണ്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇനി വിഷമില്ലാത്ത പാമ്പ് ആളെങ്കിലും ഇങ്ങനെയല്ല പെരുമാറേണ്ടിയിരുന്നതെന്നും ആളുകൾ പറയുന്നു. കുഞ്ഞിന്റെ കയ്യിൽ നിന്ന് പാമ്പിനെ വാങ്ങാതെ അത് വീഡിയോ എടുത്ത ആളേയും ആളുകൾ വിമർശിക്കുന്നുണ്ട്.
കുഞ്ഞുങ്ങൾക്ക് ഇത് തിരിച്ചറിവില്ലാത്ത കാലമാണ്. അവർ ചെയ്യുന്ന തെറ്റുകൾ തിരുത്തേണ്ടത് മുതിർന്നവർ തന്നെയാണ് . ആ കുഞ്ഞ് പാമ്പിനെ പിടിച്ചുവരുമ്പോൾ നിങ്ങൾ ഇങ്ങനെ അല്ലായിരുന്നു പെരുമാറേണ്ടത്. ഇത്ര ശ്രദ്ധയില്ലതെയാണോ നിങ്ങൾ കുഞ്ഞുങ്ങളെ നോക്കുന്നത് എന്നായിരുന്നു വേറൊരു കമന്റ്.
ഒരു കുഞ്ഞ് പാമ്പുമായി കയറി വരുമ്പോൾ നിങ്ങൾ എങ്ങനെയാണ് ഇങ്ങനെ പെരുമാറുന്നത് എന്നാണ് മറ്റൊരു കമന്റ്, നിങ്ങൾ ഇപ്പോൾ വൈറലായി കാണും എന്നാൽ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവൃത്തി കാരണം ആ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുനര്നെങ്കിലെ എന്നാണ് മറ്റൊരപ കമന്റ്,












Click it and Unblock the Notifications