കർഷക സ്ത്രീകൾ അന്നൊരു ആഗ്രഹം പറഞ്ഞു; ഇന്ന് അവർ രാഹുലിന്റെ വീട്ടിലെത്തി, സോണിയക്കൊപ്പം നൃത്തവും..
ഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹരിയാനയിൽ നിന്നുള്ള ചില കർഷകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജൂലായ് എട്ടിന് ഹരിയാനയിലെ സോനെപത്തിലെ മദീന ഗ്രാമത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നെൽവയലുകൾ സന്ദർശിച്ചപ്പോൾ അവരുമായി സംവദിച്ച അതേ കർഷകരാണ് വീഡിയോയിലുള്ളത്. രാഹുലിന്റെ സന്ദർശനവേളയിൽ കർഷക സ്ത്രീകൾ ഡൽഹയിലെ രാഹുലിന്റെ വീട് കാണണമെന്ന് പറഞ്ഞിരുന്നു.

അപ്പോഴാണ് ലോക്സഭയിൽ നിന്നുള്ള അയോഗ്യതയെ പറ്റിയും തുടർന്ന് ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിയതിനെക്കുറിച്ചും അദ്ദേഹം അവരോട് പറഞ്ഞത്. തുടർന്ന് രാഹുൽ ഇവരെ ഡൽഹിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാണ് കർഷർ ഡൽഹിയിൽ എത്തിയത്.
സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് കർഷക സ്ത്രീകൾ എത്തിയത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം ഭക്ഷണവും കഴിച്ച ശേഷം ആണ് എല്ലാവരും മടങ്ങിയത്. സോണിയ ഗാന്ധിക്കൊപ്പം കർഷക സ്ത്രീകള്ഡ നൃത്തം വെയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ഞായറാഴ്ച സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് അവർ നടത്തിയ സംഭാഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും വീഡിയോ കോൺഗ്രസ് പ്രവർത്തക രുചിര ചതുർവേദി പങ്കുവെച്ചു. "ഹരിയാനയിൽ നിന്നുള്ള വനിതാ കർഷകർ ഡൽഹിയും അദ്ദേഹത്തിന്റെ വീടും കാണാൻ രാഹുൽ ഗാന്ധിയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സർക്കാർ തൻറെ വീട് എടുത്തുകളഞ്ഞെന്ന് അദ്ദേഹം അവരോട് പറഞ്ഞു. "എന്നാൽ പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഈ വീഡിയോ ശുദ്ധമായ സന്തോഷമാണ്., ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ചതുർവേദി പറഞ്ഞു,
കർഷകരാണ് ഇന്ത്യയുടെ ശക്തിയെന്നും അവർ പറയുന്നത് കേൾക്കുകയും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കുകയും ചെയ്താൽ രാജ്യത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നെൽവയലുകൾ സന്ദർശിച്ചതിന്റെ വീഡിയോയാണ് ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോയിൽ അദ്ദേഹം കർഷകരുമായും അവരുടെ കുടുംബങ്ങളുമായും സംഭാഷണം നടത്തുന്നതും വയലുകൾ ഉഴുതുമറിക്കുന്നതും നെൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതും പിന്നീട് കർഷകരുമായി ഒരുപാട് സമയേം സംസാരിക്കുന്നതും ഒക്കെ കാണാം.
"കർഷകരാണ് ഇന്ത്യയുടെ ശക്തി," വീഡിയോയിൽ നിന്നുള്ള ഒരു ചെറിയ ക്ലിപ്പ് പങ്കിട്ട് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു,. "ഹരിയാനയിലെ സോനെപത്തിൽ, ഞാൻ രണ്ട് കർഷകരെ കണ്ടുമുട്ടി. സഞ്ജയ് മാലിക്കും തസ്ബീർ കുമാറും. അവർ ബാല്യകാല സുഹൃത്തുക്കളാണ്, വർഷങ്ങളായി ഒരുമിച്ച് കൃഷി ചെയ്യുന്നു."
"അവരോടൊപ്പം ഞങ്ങൾ വയലിൽ സഹായിച്ചു, നെല്ല് വിതച്ചു, ട്രാക്ടർ ഓടിച്ചു, പല കാര്യങ്ങളും ചർച്ച ചെയ്തു. ഗ്രാമത്തിലെ കർഷകരായ സ്ത്രീകൾ ഞങ്ങൾക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹവും ബഹുമാനവും നൽകി, വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്നു, രാഹുൽ പറഞ്ഞു.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications