Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: കാനഡയിലുള്ള മകൾക്ക് അച്ഛന്റെ ഒന്നൊന്നര സർപ്രൈസ്; ഹൃദയം കവരുന്ന വീഡിയോ

പെൺമക്കൾക്ക് അമ്മയോട് ഉള്ളതിനെക്കാൾ സ്നേഹം അച്ഛനോടാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. പെൺമക്കൾക്കെന്നും അവരുടെ അച്ഛനായിരിക്കും ഹീറോ. അങ്ങനെ ഒരു അച്ഛന്റെ കാര്യമാണ് ഇനി പറയാൻ പോകുന്നത്..

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. എന്നാൽ ഈ അച്ഛന് അതൊന്നും ഒരു വിഷയമായിരുന്നില്ല.

viral

തന്റെ പപ്പ തനിക്ക് നൽകിയ സർപ്രൈസിനെക്കുറിച്ച് മകൾ ശ്രുത്വ ദേശായി തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്. "ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വന്നാണ് എന്റെ പപ്പ എന്നെ അത്ഭുതപ്പെടുത്തിയത്. സത്യത്തിൽ എന്റെ ഹൃദയമിടിപ്പിൽ പോലും മാറ്റം വന്നു! ഞാൻ എപ്പോഴും വിലമതിക്കുന്ന ഏറ്റവും അവിശ്വസനീയമായ നിമിഷമായിരുന്നു അത്.

എന്റെ അച്ഛനെ വാതിൽക്കൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പല വികാരങ്ങളും വന്നു. എന്നെ കാണാൻ വേണ്ടി മാത്രമാണ് അദ്ദേഹം ഇത്രയും യാത്ര ചെയ്തതെന്ന് എനിക്ക് വിശ്വസിക്കാനായില്ല! ഇങ്ങനെയൊരു അച്ഛനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു പപ്പാ," മകൾ കുറിച്ചു.

മകൾ ജോലി ചെയ്യുന്ന കടയിലേക്കാണ് അച്ഛൻ സർപ്രൈസായി വരുന്നത്. പെട്ടെന്ന് അച്ഛനെ കണ്ട മകൾ ആകെ അമ്പരന്നുപോവുകയാണ്. പിന്നീട് സന്തോഷം കൊണ്ട് കരയുകയും മുഖം മറയ്ക്കുകയും ചെയ്യുന്നു.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+