'ഇങ്ങനൊന്നും അല്ലെടാ'; വിവാഹ വേദിയിൽ വെച്ച് വധുവിനെ പൊക്കിയെടുക്കാൻ ശ്രമം.. മൂക്കുംകുത്തി താഴേക്ക്...
എല്ലാവരും എന്നും ഓർത്തുവെയ്ക്കുന്ന ഒരു ദിവസമാണ് വിവാഹ ദിവസം. ഒരുപാട് പ്രതീക്ഷകളോടും സ്വപ്നങ്ങളോടുമൊക്കെയായിരിക്കും ഒരു വ്യക്തി വിവാഹ ജീവിതത്തിലേക്ക് കടക്കുക. എന്നും ഓർമയിൽ സൂക്ഷിക്കാനുള്ള ഓർമകൾ വിവാഹദിവസം ഉണ്ടാവും..
ഇനി പറയാൻ പോകുന്നു വിവാഹം ദിവസം നടന്ന ഒരു സംഭവമാണ്..ഒരല്പം പാളിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടുപോയേക്കാവുന്ന സംഭവം ആയിരുന്നു..എന്നാൽ ഇപ്പോൾ ഈ വീഡിയോ കാണുന്നവരൊക്കെ ചിരിയടക്കാനാണ് പ്രയാസപ്പെടുന്നത്. ആ സംഭവം എന്താണെന്ന് നോക്കിയാലോ..\

വിവാഹ ദിവസം വരനും വധുവും ആയിരിക്കുമല്ലോ താരങ്ങൾ. പരമാവധി തിളങ്ങിനിൽക്കാൻ അവരും ശ്രമിക്കും. അങ്ങനെ വിവാഹത്തിന്റെ ചടങ്ങൊക്കെ കഴിഞ്ഞ് നല്ല പാട്ടൊക്കെ വെച്ച് വരനും വധുവും വേദയിൽ നിൽക്കുകയായിരുന്നു..അപ്പോഴാണ് വധുവിനെ ഒന്ന് എടുത്തുപൊക്കാൻ വരന് തോന്നിയത്.
അത് ഇങ്ങനൊരു പണിയാവുമെന്ന് യുവാവും കരുതയില്ല. ആദ്യം പൊക്കയിപ്പോൾ ശരിയായില്ല. പക്ഷേ അങ്ങനെ വിട്ടുകൊടുക്കുന്നത് ശരിയല്ലല്ലോ... അങ്ങനെ കഷ്ടപ്പെട്ട് പൊക്കിയതും നിലതെറ്റി വരനും വധുവും താഴേക്ക്... ഉടൻ ഇവരെ എഴുന്നേൽപ്പിക്കാൻ ആളുകൾ പോകുന്നത് കാണാം. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഒന്ന് ആളാവാൻ നോക്കിയതാ, പക്ഷേ സംഭവം പാളിപ്പോയെന്നാണ് ചിലർ പറയുന്നത്. എന്തായാലും വീഡിയോ വൈറലാണ്...












Click it and Unblock the Notifications