Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിനിടെ വധുവിന്റെ കാൽതൊട്ട് അനു​ഗ്രഹം തേടി വരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ, വൈറൽ

വിവാഹങ്ങൾ പല സ്ഥലങ്ങളിലും പല രീതിയിലാണ് . വിവാഹച്ചടങ്ങിൽ ഏറ്റവും പ്രാധാന്യം ലഭിക്കുന്നത് പുരുഷന്മാർക്കാണ്. വിവാഹം കഴിഞ്ഞാൽ വധു വരന്റെ കാൽ തൊട്ട് വന്ദിക്കുന്ന ചടങ്ങ ചില വിവാഹങ്ങളിൽ ഉണ്ട്. എന്നാൽ ഇപ്പോഴുള്ള കല്യാണങ്ങൾ പഴയ പോലയെല്ല. ഭാര്യ തനിക്ക് കീഴിലാണെന്ന ചിന്തയൊക്കെ മാറി. പരസ്പരം തുല്യരാണ് എന്ന ബോധം ഭൂരിപക്ഷത്തിനും വന്നുതുടങ്ങിയിട്ടുമുണ്ട്.

ഇപ്പോൾ അത്തരത്തിലുള്ള ഒരു വിവാഹത്തിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ​ഗുവാഹത്തിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മൂന്ന് മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. popperflash96andtiffanys_epiphany എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്എ ന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ..

പരമ്പരാ​ഗതമായ ഒരു ഹിന്ദു വിവാഹച്ചടങ്ങളാണ് വീഡിയോയിൽ. എന്നാൽ വരന്റെ പെട്ടെന്നുള്ള നീക്കം ചടങ്ങിനെ മാറ്റിമറിച്ചു. ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്ക്കരിക്കുന്നത് കാണാം. ഉടനെ തന്നെ വരൻ വധുവിനെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ കാര്യം നടക്കുന്നത്. വധുവിന്റെ കാലും വരൻ തൊട്ട് വന്ദിക്കുകയാണ്. പെട്ടെന്നായിരുന്നു വരൻ ഇങ്ങനെ ചെയ്ത്. കല്യാണത്തിന് എത്തിയ ആരും ഇത് പ്രതീക്ഷിച്ചില്ല. പെട്ടെന്ന് അമ്പരന്നുപോയി.

weddng nnn

എന്തായാലും വരന്റെ ഈ രീതി എല്ലാവർക്കും ഇഷ്ടമായി എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. കാരണം എല്ലാവരും വരൻ ചെയ്തത് കണ്ട് ചിരിക്കുകയായിരുന്നു, വധുവിനും ചിരി അടക്കാൻ കഴിഞ്ഞില്ല. വിവാഹത്തിന്റെ പീക്ക് മൊമന്റ് എന്ന ക്യാപ്ഷൻ നൽകിയാണ് വീഡ‍ിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന്റെ പീക്ക് മൊമന്റ്. സമൂഹത്തിൽ നിന്ന് ഒരുപാട് വിമർശനങ്ങളും ഇതിന്റെ പേരിൽ നേരിടേണ്ടി വന്നു. എന്നാൽ ഞാൻ ആരുടെയും വീക്ഷണങ്ങളും ആചാരങ്ങളും തകർക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ എന്താണ് ചെയ്തത്, അത് തന്നെയാണ് സംഭവിച്ചത്.

അതെന്റെ ഭാര്യയോട് ഉള്ള ബഹുമാനം കൊണ്ടാണ് ഞാൻ ചെയ്തത്. വിവാഹത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ എന്ന രീതിയിലാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിൽ പങ്കാളിയായിരുന്നു, കുറിപ്പിൽ പറയുന്നു. വളരെ വേ​ഗം വീഡിയോ വൈറൽ ആയി . നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+