ഇങ്ങനെയൊക്കെ ഉണ്ടോ കല്യാണം; ഇനി പാത്രങ്ങളും ഗ്യാസ് സ്റ്റൗവുമൊക്കെ കൊണ്ടുവരാമെന്ന് കമന്റുകൾ
ഇപ്പോൾ പഴയേത് പോലെയല്ല വിവാഹങ്ങൾ. ആഡംബരപൂർണവും ഏറെ വ്യത്യസ്തവുമാണ്. സേവ് ദ ഡേറ്റ് മുതൽ വ്യത്യസ്തത തുടങ്ങു. എന്നാലും ഇങ്ങനെയൊക്കെ വ്യത്യസ്തത ഉണ്ടാകുമോ.
അത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വിവാഹ വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധരാണ ഇപ്പോഴുള്ള വിവാഹങ്ങൾ അഥികൾക്ക് ഇഷ്ടപ്രകാരം എടുത്ത് കഴിക്കാനായി ബുഫെ ആണ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊരു കാര്യമാണ്.

വിവാഹത്തിന് എത്തിയ അതിഥികൾ സ്വന്തമായി റൊട്ടി ഉണ്ടാക്കി കഴിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ. സംഭവം കണ്ടവരൊക്കെ ആകെ ഞെട്ടിപ്പോയി. കല്യാണത്തിന് പോയിട്ടും തന്നെ താൻ ഭക്ഷണം പാകം ചെയ്യേണ്ട അവസ്ഥയോ എന്നാണ് ആളുകൾ ചോദിക്കുന്നത്.
അതിഥികൾ വരിവരിയായി നിൽക്കുന്നതും നോൺ-സ്റ്റിക്ക് തവയിൽ സ്വന്തമായി റൊട്ടി ചുടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഒരു കൈയിൽ ഭക്ഷണം നിറച്ച വിഭവം പിടിച്ച് മറുകൈ കൊണ്ട് ചപ്പാത്തി തയ്യാറാക്കുന്നത് കാണാം. വിചിത്രമായ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകളാണ് വന്നുകാെണ്ടിരിക്കുന്നത്.
"ഇതാണ് അടുത്ത ലെവൽ: ഇനി കല്യാണ ഹാളുകളിൽ പലചരക്ക് സാധനങ്ങളും സ്റ്റൗവും ഡിന്നർ പാത്രങ്ങളും ഉണ്ടായിരിക്കും, അതിലൂടെ അതിഥികൾക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാം," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications