Get Updates
Get notified of breaking news, exclusive insights, and must-see stories!

വളർന്നുവലിയ നിലയിലെത്തി, ടീച്ചർക്ക് മുന്നിൽ ഇപ്പോഴും പഴയ വികൃതികൾ; ഹൃദയസ്പർശിയായ വീഡിയോ

നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളാണ് സ്‌കൂൾ ദിനങ്ങൾ. നല്ല സുഹൃത്തുക്കളും തമാശകളും സ്‌കൂൾ ദിനങ്ങളെ അവിസ്മരണീയമാക്കുന്നു. വളരെ ആസ്വദിച്ച് ജീവിക്കാൻ കഴിയുന്ന ഒരു ഘട്ടമാണിത്.

നമ്മുടെ ചിന്തകൾ വികസിക്കുന്ന കാലം, സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തമാകുന്ന കാലം നിങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുന്ന സമയം അങ്ങനെ വളരെ പ്രത്യേകത നിറഞ്ഞ കാലം തന്നെയാണിത്.

teacher

മനോഹരമാണെങ്കിലും സമയം കടന്നുപോകുമ്പോൾനമ്മുടെ പഴയ സ്‌കൂൾ ദിനങ്ങൾ ഉപേക്ഷിച്ച് , നമുക്ക് കോളേജിലേക്ക് പോകേണ്ടിവരും. ജീവിതം അങ്ങനെ മുന്നോട്ടുപോകുന്നു.

കോളേജ് കാലം തീരുന്നു, അത് കഴിഞ്ഞ് ജോലിത്തിരക്ക് ആവുന്നു. എങ്കിലും നമ്മുടെ സ്‌കൂൾ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടുമുട്ടുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമായിരിക്കും. പഴയ ബെഞ്ചുകൾ, ക്ലാസ് മുറികൾ, നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ , വളരെ നൊസ്റ്റാൾജിയ ആ​യിരിക്കും.

ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത് അത്തരം ഒരു വീഡിയോ ആണ്. അധ്യാപികയെ കാണാനെത്തിയ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് വീഡിയോയിൽ ഉള്ളതെന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നത്
. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകയെ കണ്ടപ്പോൾ ഉള്ള ഹൃദയസ്പർശിയായ നിമിഷമാണ് വീഡിയോയിൽ.

തന്റെ വിദ്യാർത്ഥികളെ കണ്ടപ്പോഴ്‍ കുറച്ച് നേരത്തെക്ക് കർക്കശക്കാരിയായ അധ്യാപികയായി അവർ മാറുകയും തമാശയ്ക്കെന്നോണം കയ്യിൽ വടി ഉപയോ​ഗിച്ച് അടി കൊടുക്കുകയും ചെയ്യുന്നു. വളരെ രസകരമായൊരു വീഡിയോ ആണ്. പഴയകാലം ഓർമ്മിപ്പിക്കുന്നതിനാൽ ഈ വീഡിയോ വൈറൽ ആണ്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

ഹർഷ പട്ടേൽ എന്ന എക്സ് ഉപയോക്താവ് ആണ് വീഡിയോ ഷെയർ ചെയ്തത്. ''എല്ലാവരും ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഓഫീസർമാരാണ്, അവരുടെ സ്‌കൂൾ സമയത്തെ കർശക്കാരിയായ അധ്യാപികയെ കാണാൻ വന്നതാണ്. എത്ര അവിസ്മരണീയവും ഹൃദയസ്പർശിയുമായ നിമിഷം.'' ഹർഷ പട്ടേൽ കുറിച്ചു,

മറ്റ് X ഉപയോക്താക്കളിൽ നിന്ന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും സഹിതം വീഡിയോ 27.6K-ലധികം കാഴ്‌ചകൾ നേടി. "ശരിക്കും ഹൃദയസ്പർശിയായ വികാരം. മികച്ച അധ്യാപകർക്ക് കുട്ടികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനങ്ങളുണ്ട്," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

"ഇത് ശരിക്കും ഹൃദയസ്പർശിയാണ്." മറ്റൊരു ഉപയോക്താവ് എഴുതി. "ഈ വീഡിയോ എന്നെ എന്റെ സ്‌കൂൾ ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോയി" എന്നാണ് വേറൊരു ഉപയോക്താവ് എഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+