Get Updates
Get notified of breaking news, exclusive insights, and must-see stories!

തില്ലങ്കേരിയിൽ നാട്ടുകാർ തെയ്യത്തെ വളഞ്ഞിട്ട് തല്ലി, സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറൽ

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയ ആൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാർ പ്രകോപിതരാകാൻ കാരണം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ബുധനാഴ്ചയായിരുന്നു സംഭവം.

പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതച്ചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ മർദ്ദിച്ചത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു, ഇതിനിടയിൽ ഉ​ഗ്ര രൂപത്തിൽ ആളുകളെ ഭയപ്പെടുത്തുന്നതാണ് ചടങ്ങ്.

theyyam

PC: Screengrab From Video

എന്നാണ് ഇതാണ് കൈവിട്ടുപോയത്. പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ഒരു വിഭാ​ഗം തെയ്യത്തെ അടിക്കുകയായിരുന്നു. പോലീസും ഉത്സവക്കമ്മിറ്റിക്കാരും ചേർന്ന് രം​ഗം ശാന്തമാക്കി. സംഭവത്തിൽ ആർക്കും പരാതിയുമില്ല. അത് കൊണ്ട് സംഭവത്തിൽ കേസ് എടുത്തിട്ടില്ല.

അനിഷ്ടടസംഭവങ്ങൾ ഒന്നുമില്ലാത്തതിനാൽ ചടങ്ങ് പൂർത്തിയാക്കാൻ പോലീസ് നിർദ്ദേശം നൽകി. പ്രശ്നങ്ങൾ ഉണ്ടായാൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇത്തരത്തിൽ ഒരു സംഭവം കണ്ട ഞെട്ടൽ ആണ് ഭൂരിഭാ​ഗം ആളുകളും പങ്കുവെയ്ക്കുന്നത് വാടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള കൈത ചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രമാണ് കെട്ടിയാടാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+