Get Updates
Get notified of breaking news, exclusive insights, and must-see stories!

24 ക്യാരറ്റ് സ്വർണം, കിലോക്കണക്കിന് നെയ്യ്, പഞ്ചസാര; 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു

​ഗണേശ ഉത്സവത്തിന് ​ഗണപതി ഭ​ഗവാന് നൽകാനായി മധുരപലഹാരം ഉണ്ടാക്കാറുണ്ട്. ഭ​ഗവാന് ഇഷ്ടപ്പെട്ട ലഡുവാണ് കൂടുതൽ ഉണ്ടാക്കാറുള്ളത്. ​ഗണേശ ചതുർത്ഥി മുതൽ ആരംഭിച്ച ​ഗണേശ ഉത്സവം സെപ്റ്റംബർ 28 നാണ് അവസാനിക്കുന്നത്.

​ഗണേശ ഉത്സവത്തിന്റെ സമാപന ദിവസം ഭഗവാന്റെ ഇഷ്ട വിഭവം തയ്യാറാക്കി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നാഗ്പൂരിലെ ഗണേശ തേകാടി മന്ദിർ. ഭീമൻ ലഡുവാണ് ഇവിടെ തയ്യാറാക്കിയത്. 1101 കിലോ വരുന്ന ലഡു ആണ് ഇവിടെ തയ്യാറാക്കിയത്. സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ ലഡു.

ladu

വലുപ്പം കൊണ്ട് മാത്രമല്ല ഈ ലഡു വൈറൽ ആയത്., കിലോ കണക്കിന് ഡ്രൈ ഫ്രൂട്ട്സുകളും 24 ക്യാരറ്റ് സ്വർണത്തിൽ തീർത്ത വിവിധ അലങ്കാര പണികളും ഈ ലഡുവിനെ വേറിട്ടു നിർത്തുന്നു. നാഗ്പൂരിൽ നിന്നുള്ള ദോയാഷ് പത്രാബെ എന്ന ഡിജിറ്റൽ ക്രിയേറ്റർ സോഷ്യൽ മീഡിയയിൽ ആണ് ഈ ലഡുവിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ചടി വലുപ്പം ആണ് ഈ ലഡുവിന് ഉള്ളത്. ​ഗണപതി ഭ​ഗവാന് നൽകുന്ന വഴിപാടായിട്ടാണ് ഭക്തർ ഈ ലഡു സമർപ്പിച്ചത്.

22 പേരെടങ്ങുന്ന ഒരു വിദഗ്ധ സംഘം ആണ് ഈ ലഡു നിർമ്മിച്ചത്. ലഡു നിർമിക്കാനായി ഉപയോ​ഗിച്ച ചേരുവകളിൽ 24 കാരറ്റ് സ്വർണ്ണ പണികളും, 320 കിലോഗ്രാം ചണബെസൻ, 320 കിലോഗ്രാം നെയ്യ്, 400 കിലോഗ്രാം പഞ്ചസാര, 61 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, ഗുലാബ് ജൽ എന്നിവയും ഉണ്ട്.

ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ഇത്രയും വലുപ്പം ഉള്ള ലഡു ഉണ്ടാക്കുന്നത്. ഹിന്ദു പുരാണ പ്രകാരം ​ഗണപതിക്ക് ലഡു ഏറെ ഇഷ്ടമാണ്. ഇത് കൊണ്ടാണ് ​ഗണേശോത്സവ സമയത്ത് ​ഗണപതിക്കായി ലഡു തയ്യാറാക്കുന്നത്. ​ഗണപതിക്ക് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ ഭക്തർക്കും ലഡു പ്രിയപ്പെട്ടതാകുന്നു.

അതേസമയം, ലഡ്ഡു തയ്യാറായിക്കഴിഞ്ഞ, ശേഷമാണ് , 1101 കിലോഗ്രാം ലഡുവിലേക്ക് അലങ്കാരങ്ങൾ ചേർത്തത്. തയ്യാറാക്കിയ വിദഗ്ധർ ലഡ്ഡു അലങ്കരിക്കാൻ ഡ്രൈ ഫ്രൂട്ട്സും 24 കാരറ്റ് ഗോൾഡ് ഫോയിലും ഉപയോഗിച്ചു. തുടർന്ന് ലഡ്ഡുവിൽ ഫുഡ് കളർ ഉപയോഗിച്ച് 'ശ്രീ ഗണേശായ നമഃ' എന്നും വരച്ചു. മന്ത്രോച്ചാരണത്തോടൊപ്പം ഒരു സ്വസ്തികയും ലഡുവിൽ ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+