ചുംബിക്കുന്നതിനിടെ കാമുകി കയറി വന്നു, യുവതിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് യുവാവ്!!
പങ്കാളികൾ തമ്മിൽ ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് വിശ്വാസമാണ്. പരസ്പരം ഉള്ള വിശ്വാസത്തിന്റെ പുറത്താണ് ബന്ധങ്ങൾ മുന്നോട്ട് പോകുന്നത് തന്നെ. വിശ്വാസം നഷ്ടമാകുമ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. പങ്കാളി അറിയാതെ മറ്റൊരാളുമായി ബന്ധം ഉണ്ടാകുമ്പോഴാണ് ഭൂരിഭാഗം ബന്ധത്തിലും പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്.
അവിഹിതബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഭാര്യയെ ഭർത്താവും ഭർത്താവിനെ ഭാര്യയും കയ്യോടെ പിടിച്ച സംഭവങ്ങൾ ഒരുപാട് നമ്മൾ കേട്ടുകാണും. എന്നാലും ഇനി പറയുന്ന സംഭവം കേട്ടാൽ നിങ്ങൾ തീർച്ചയായും ഒന്ന് ഞെട്ടും.
സംഭവം എന്താണെന്ന് വിശദമായി അറിയാം.

ഭാര്യയോ ഭർത്താവോ അറിയാതെ മറ്റൊരാളുമായി ബന്ധത്തിൽ ഏർപ്പെടുമെങ്കിലും കയ്യോടെ പിടിക്കപ്പെടുമോ എന്ന ഭയം മിക്കവാറും എല്ലാവർക്കും ഉണ്ടാവും. എന്നാലും കയ്യോടെ പിടിക്കപ്പെടുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ഒരു ബോട്ടിന് മുകളിൽ നിന്ന് ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അവിടേക്ക് രണ്ട് സ്ത്രീകൾ കടന്നുവരുന്നത് കാണാം.
ഇവരെ കണ്ടയുടൻ പുരുഷൻ സ്ത്രീയെ വെള്ളത്തിലേക്ക് ഇടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് കണ്ട സ്ത്രീകൾ ഞെട്ടിനിൽക്കുന്നതും കാണാം. അവർ പുരുഷനോട് ദേഷ്യപ്പെടുന്നത് കാണാം.
എന്നാൽ അയാൾ നിസ്സാരമായി നിൽക്കുന്നത് കാണാം. സ്ത്രീകൾ അയാളോട് ദേഷ്യപ്പെടുന്നത് തുടരുന്നു. അതിൽ ഒരാൾ അയാളുടെ ഗേൾഫ്രണ്ടാണ്. അതേസമയം വീഡോയയുടെ ഒറിജിനൽ ആണോ അതോ തമാശയ്ക്ക് വേണ്ടി എടുത്തതാണോ എന്ന് വ്യക്തമല്ല.
സി സി ടി വി IDIOTS ആണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്, നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
പലരും ഇയാളുടെ പ്രവൃത്തിയിൽ അത്ഭുതം പ്രകടിപ്പിച്ചു. ചിലർ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആണ്.












Click it and Unblock the Notifications