Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്തുംതള്ളും, അടിയും ഇടിയും, മൂക്കുംകുത്തി തറയിലേക്ക്; ലണ്ടൻ തെരുവിൽ മാങ്ങക്ക് വേണ്ടി തല്ല്!

മാങ്ങക്ക് കല്ലെറിയുന്ന കുട്ടികളേയും മാങ്ങക്ക് വേണ്ടി തല്ലുപിടിക്കുന്ന കുട്ടികളേയും നമ്മൾ കണ്ടിട്ടുണ്ടാകും. ബാല്യകാലത്തിന്റെ മനോഹരമായ ഒരു ഓർമ്മ കൂടിയാണ്. എന്നാൽ മാങ്ങയ്ക്ക് വേണ്ടി അടികൂടുന്ന മുതിർന്നവരെ കണ്ടിട്ടുണ്ടോ? അതും ലണ്ടനിലെ തെരുവിൽ വെച്ച്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

ലണ്ടനിലെ തിരക്കുള്ള ഒരു മാർക്കറ്റിൽ നിന്നുള്ള വീഡിയോയാണ് ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളേയും കുട്ടികളേയും പുരുഷന്മാരേയുമൊക്കെ വീഡിയോയിൽ കാണാം. പെട്ടെന്നാണ് രം​ഗം മാറിമറിഞ്ഞത്. അപ്രതീക്ഷിതമായി അവിടെ ഒരു വഴക്ക് പാെട്ടിപ്പുറപ്പെടുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരഞ്ഞായിരുന്നു വഴക്ക്.

mango

PC: Twitter

വഴക്ക് മൂത്ത് ഒടുവിൽ വൻ ബഹളമായി. വഴക്കിനിടയിൽ ഒരു സ്ത്രീ തന്റെ ഭാഗത്ത് നിന്നുള്ള ഒരാളെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും പിന്നീട് ഇതേ സ്ത്രീ തന്നെ വഴക്കിലേർപ്പെടുന്നത് കാണാം. മറുവശത്തുള്ള ആളെ തള്ളിയിടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

വഴക്കിനിടെ അടുത്തുള്ള ആളെ ചവിട്ടാൻ കാലുപൊക്കുന്ന ഒരു യുവാവ് നിലത്തുള്ള വെള്ളത്തിൽ കാലുവഴുതി വീഴുന്നതും കാണാം. പുറമിടിച്ചാണ് ഇയാൾ താഴേക്ക് വീഴുന്നത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഉന്തുംതള്ളും കാണാനായി നിരവധിപേരാണ് അവിടെ നോക്കിനിൽക്കുന്നത്. മാങ്ങയുടെ പേരിലാണ് അടി നടന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇത് തന്നെയാണോ യഥാർത്ഥ കാരണം എന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+