Video: ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെ അതിഥികൾക്ക് മുന്നിൽ തകർന്നുവീണ് വിമാനം
മെക്സിക്കോ സിറ്റി: ജൻഡർ റിവീലിംഗ് പാർട്ടിക്കിടെ അതിഥികളുടെ മുന്നിൽ വിമാനം തകർന്നുവീണു. അപകടത്തിൽ പൈലറ്റിന്റെ മരണപ്പെടുകയും ചെയ്തു. എക്സി-ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, പൈപ്പർ പിഎ-25-235 പവ്നി എന്ന വിമാനം ദമ്പതികൾക്ക് മുകളിലൂടെ പറന്നു, "ഓ ബേബി" എന്ന് എഴുതിയ ഒരു ഭീമൻ ബോർഡിന് മുന്നിൽ നിന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെടുകയും ഒടുവിൽ തുറസ്സായ സ്ഥലത്തേക്ക് ഇടിച്ച് വീഴുന്നതും കാണാം. വിമാനം തകർന്നതോടെ പിങ്ക് പുക ഉയർന്നു. ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെയാണ് അപകടം.
ലൂയിസ് ഏഞ്ചൽ എന്ന 32വയസ്സുകാരനാ പൈലറ്റ് ആണ് അപകടത്തിൽ മരിച്ചത്. വിമാന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അദ്ദേഹത്തെ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മെക്സിക്കോയിലെ സിനലോവ മേഖലയിലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വിമാനം അപടത്തിൽ പെട്ടെന്ന് ദമ്പതികളോ അതിഥികളോ കുറച്ച് സമയത്തേക്ക് അറിഞ്ഞില്ല...പിങ്ക് പുക വിതറിയ വിമാനം നിയന്ത്രണം ഇല്ലാതെ മുന്നിലോട്ട് പോകുമ്പോൾ കുഞ്ഞിന്റെ ജൻഡർ വെളിപ്പെട്ട ആനന്ദത്തിലായിരുന്നു കൂടിനിന്നവർ. ശേഷമാണ് അപകടത്തിൽ പെട്ട കാര്യം അറിയുന്നത്.
സുരക്ഷിതമല്ലാതെ ഇങ്ങനൊരു പാർട്ടി നടത്തിയതിൽ ദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. അപകടം നടന്ന വിവരം അതിഥികൾക്ക് മനസ്സിലായില്ല എന്ന കാര്യം തങ്ങളെ അത്ഭുതപ്പെടത്തി എന്നാണ് ചിലർ കുറിച്ചത്. ഇതാദ്യമല്ല ഇത്തരം സംഭവങ്ങൾ. വലിയ ആഡംബരത്തോടെ നടത്തുന്ന ജെൻഡർ റിവീൽ പാർട്ടികളിൽ മുൻപും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
പാർട്ടിയിൽ ഉപയോഗിച്ച സ്മോക്ക് ബോംബ് കാരണം കാട്ടുതീ പടർന്ന് 22000 ഏക്കർ വനം കത്തിനശിച്ച സംഭവം കാലിഫോർണിയയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വരണ്ട കാലാവസ്ഥയിൽ ഉഷ്ണക്കാറ്റിനൊപ്പം തീ ആളിപ്പടരുകയായിരുന്നു.
ദക്ഷിണ കാലിഫോർണിയയിൽ സംഭവം നടന്നത്. കാട്ടുതീ തടയാനുള്ള ശ്രമങ്ങൾക്കിടെ ഒരു അഗ്നിശമനസേനാംഗം മരിക്കുകയും ചെയ്തിരുന്നു. റഫ്യൂജിയോ മാനുവൽ ജിമനേസ് ജൂനിയറിൻറെയും ഭാര്യ ഏയ്ഞ്ചല റെനെ ജിമനേസിൻറെയും കുഞ്ഞിൻറെ ജെൻഡർ റിവീൽ പാർട്ടിക്കിടെ ആണ് സംഭവം .
ഇവർക്കെതിരെ മനപൂർവ്വം അല്ലാത്ത നരഹത്യ ആണ് ചുമത്തിയത്. 2020 സെപ്റ്റംബർ 5ന് യുകാപിയക്ക് സമീപമുള്ള എൽ ഡൊറാഡോ പാർക്കിലാണ് അഗ്നിബാധ ആരംഭിച്ചത്. 23 ദിവസം ആണ് കാട്ടുതീ പടർന്നത്.
വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications