മോളെ താഴെ ഇറങ്ങൂ, താഴെ ഇറങ്ങൂ..; ലൈറ്റ് ടവറിൽ കയറി യുവതിയോട് പ്രധാനമന്ത്രി; വീഡിയോ
ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ലൈറ്റ് ടവറിൽ കയറി പെൺകുട്ടി. തെലങ്കാനയിലെ സെക്കന്തരാബാദിലെ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അപ്പോഴാണ് ഈ വിചിത്ര സംഭവം നടക്കുന്നത്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു, അപ്പോഴാണ് പെൺകുട്ടി ലൈറ്റ് ടവറിൽ കയറുന്നത് കാണുന്നത്. എല്ലാവരും അമ്പരന്നു.

പെൺകുട്ടി ഉയരത്തിലേക്ക് പോകുന്നത് കണ്ട അദ്ദേഹം പ്രസംഗം നിർത്തിവെച്ച് പെൺകുട്ടിയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ദയവായി ടവറിൽ കയറല്ലേ മോളേ, ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം, ദയവായി ടവറലിൽ നിന്ന് ഇറങ്ങുക, നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാൻ ഇവിടെയുണ്ട്, അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ പെൺകുട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു.
സെക്കന്തരാബാദിൽ മഡിഗ സംവരണ സമരസമിതി സംഘടിപിപ്ച്ച റാലിയിൽ പങ്കെടുക്കുകയായിരുന്നു മോദി. തെലുങ്ക് സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ് മഡിഗ സമുദായം. റാലിയിൽ കഴിഞ്ഞ 10 വർഷമായി തെലങ്കാന സർക്കാർ മഡിക സമുദായത്തെ വഞ്ചിക്കുകയാണെന്നും മറ്റ് പാർട്ടികൾ ചെയ്ത പാപങ്ങൾക്ക് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മാഡിഗകളെ ശാക്തീകരിക്കുന്നതിന് ആയി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വേദയിൽ വെച്ച് ഉറപ്പ് നൽകി.
നവംബർ മൂന്നിന് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതിന് ശേഷം നഗരത്തിൽ മോദി നടത്തുന്ന തുടർച്ചയായ രണ്ടാമത്തെ റാലിയാണ് ഇത്.
നേരത്തെ, ഹൈദരാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്യാൻ എത്തിയ മോദി വേദയിൽ ഉണ്ടായിരുന്നു മഡിക സംവരണ സമരസമിതി നേതാവ് ( എം ആർ പി എസ് ) മന്ദകൃഷ്ണ മഡിഗ വേദയിൽ പൊട്ടിക്കരഞ്ഞപ്പോൾ അദ്ദേഹത്തെ സമാധാനിപ്പിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു, സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ നേതാവിനെ പ്രധാനമന്ത്രി കൈ പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications