റോഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ കാറിൽ നിന്നും ഇറങ്ങിവന്ന് രാഹുൽ; വീഡിയോ വൈറൽ
അപകടത്തിൽപ്പെട്ട ആളെ സഹായിക്കാനെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ പാർലമെന്റിലേക്ക് പോകുംവഴിയാണ് വഴി ആണ് അപകടത്തിൽ പെട്ടു കിടക്കുന്ന ആളെ സഹായിക്കാനായി ഒരു സെക്കന്റ് പാഴാക്കാതെ ഓടിയെത്തിയത്. സ്കൂട്ടർ മറിഞ്ഞ് ഒരാൾ റോഡിൽ കിടക്കുന്നത് കണ്ട രാഹുൽ ഉടൻ വണ്ടി നിർത്താൻ പറയുകയും ഇറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് പോവുകയും ചെയ്യുന്നു.
സ്ക്കൂട്ടർ യാത്രക്കാരന്റെ അടുത്തെത്തി വിവരങ്ങളെല്ലാം ചോദിക്കുന്നു. യാത്രക്കാരന് കാര്യമായ പരിക്കൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രാഹുൽ തിരിച്ചുപോയത്. സംഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ദൃശ്യങ്ങൾ കോൺഗ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ ആളുകൾ ഈ വിഡിയോ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആളുകളാണ് വീഡിയയോക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, പാർലമെന്റിൽ വെച്ച് രാഹുൽ ഫ്ലൈയിംഗ് കിസ് നൽകി എന്നാരോപിച്ച് ബിജെപി വനിതാ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ലോക്സഭാ വനിതാ എംപിമാരുടെ പരാതിയിൽ കോൺഗ്രസ് പ്രതികരണം നടത്തിയിരുന്നു.
പാർലമെന്റിലെ ട്രഷറി ബെഞ്ചിന് നേർക്കാണ് രാഹുൽ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല രാഹുൽ അങ്ങനെ ചെയ്തെന്നുമാണ് വ്യക്തമാതക്കിയത്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..












Click it and Unblock the Notifications