ജോലിയിൽ നിന്ന് പിരിച്ചുവിട്ട പക; മാനേജരെ പൊതിരെ തല്ലി യുവതി; വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. ഇപ്പോൾ എയർപോർട്ടിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. യു എസ്സിലെ അറ്റ്ലാന്റ് എയർപോർട്ടിലാണ് സംഭവം നടക്കുന്നത്. ഒരു യുവതി ഒരാളെ അടിച്ച് നിലത്ത് ഇടുന്നതാണ് വീഡിയോയിൽ കാണുന്നത്.
എയർപോർട്ടിലെ ഒരു കോഫീഷോപ്പിൽ നിന്ന് തന്നെ പിരിച്ച് വിട്ട മാനേജരുമായി യുവതി വഴക്കിടുകയും പിന്നീട് അടിയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

മാനേജരെ തുടർച്ചായയി മർദ്ദിക്കുകയാണ് യുവതി. എയർപോർട്ടിലെ ഹാർവെസ്റ്റ് ആന്റ് ഗ്രൗണ്ട്സ് കോഫി ഷോപ്പിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് പോസ്റ്റ് സംഭവം റിപ്പോർട്ട് ചെയ്യുന്നു. കോഫി ഷോപ്പിലെ മറ്റൊരു ജീവനക്കാരനുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഷാക്കോരിയ എല്ലി എന്ന ജീവനക്കാരിയാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്.
Clown World എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതി കടയുടെ പിൻവശത്തേക്ക് പോകാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ രണ്ട് മാനേജർമാർ വന്ന് അവളെ അവിടെ നിന്ന് മാറ്റാൻ ശ്രമിക്കുന്നത് കാണാം. തന്റെ സാധനങ്ങൾ തിരിച്ച് തരൂ എന്നാണ് യുവതി പറയുന്നത്. മാനേജർമാരെ തല്ലുകയും ചെയ്യുന്നുണ്ട്. കസേര എടുത്ത് കൊണ്ട് അവരെ തല്ലാൻ യുവതി ശ്രമിക്കുന്നുണ്ട്. എന്നാൽ മാനേജർ അവരെ തടയാൻ ശ്രമിക്കുന്നു.
ഒടുവിൽ പിന്മാറിയത് പോലെ അവൾ അവിടെ നിന്ന് നടന്നു നീങ്ങുന്നുണ്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ മാറുമ്പോൾ ഓടി കൗണ്ടറിലേക്ക് പോകുന്നു. അവിടെ നിന്നും വഴക്ക് ഉണ്ടാവുന്നു. യുവതി മാനേജരുമായി തർക്കിക്കുന്നത് വ്യക്തമാണ്. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയെന്നാണ് പറയുന്നത്. അതേ സമയം ഇവർക്കെതിരെ കേസ് എടുത്തതായി വിവരം ഇല്ല. വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.












Click it and Unblock the Notifications