Get Updates
Get notified of breaking news, exclusive insights, and must-see stories!

തൈര് ചേർത്ത് മാ​ഗി, രുചിക്ക് കടുകും മുളകും വറുത്ത് കോരിയിടും; വീഡിയോ വൈറൽ

മാ​ഗി കഴിക്കാത്തവർ കുറവായിരിക്കും. വിശന്ന് പൊരിയുമ്പോൾ നമ്മൾക്ക് പാചകം ഒന്നും അറിയില്ലെങ്കിലും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മാ​ഗി. ചെറുപ്പത്തിലൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ടാവും. പ്രത്യേകിച്ച് ബാച്ചിലർമാർക്കൊക്കെ ഏറെ സഹായകമാണ് മാ​ഗി.

പാക്ക് വാങ്ങുക മാ​ഗി തിളച്ച വെള്ളത്തിൽ ഇടുക. മസാല ഇടുക തയ്യാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാ​ഗി ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന പല വിഭങ്ങളും നമ്മൾ കാണറുണ്ട്, ഇപ്പോൾ അത്തരത്തിൽ മാ​ഗി വെച്ചൊരു പരീക്ഷണം ആണ് സോഷ്യൽ മീഡിയിയിൽ വൈറൽ ആവുന്നത്. ഈ പരീക്ഷണം നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. വടക്കേ ഇന്ത്യയിൽ പരമ്പരാ​ഗത വിഭവങ്ങൾ ഉണ്ടാക്കുന്ന രീതിയിലാണ് മാ​ഗി തയ്യാറാക്കുന്നത്.

maggi

തെര് ചേർത്താണ് മാ​ഗി ഉണ്ടാക്കുന്നത്. തൈര് മാത്രമല്ല ബട്ടറും പാലും ഒക്കെ ഇതിൽ ചേർക്കുന്നുണ്ട്. ആദ്യം തന്നെ മാ​ഗി വേവിച്ചതിൽ തൈരും ബട്ടറും പാലും ഉപ്പും ചേർത്ത് നന്നായി ഇളക്കുന്നു. @viyo_food എന്ന ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു സ്ത്രീ തിളപ്പിച്ച മാ​ഗിയുടെ പാത്രത്തിൽ തൈരും വെണ്ണയും ഉപ്പും പാലും ചേർക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു മിക്സ് ആക്കുന്നു. ശേഷം അതിലേക്ക് മറ്റ് ചില സാധനങ്ങൾ കൂടി ചേർക്കുന്നു. ചൂട് എണ്ണയിലേക്ക് ഉലുവ, കടുക്, കറിവേപ്പില,. ചുവന്ന മുളക് എന്നിവ ചേർക്കുന്നു. മാ​ഗി ആക്കിയ ശേഷം ഒടുവിൽ ഈ വറവ് അതിലേക്ക് ഒഴിക്കുന്നു.

"നിങ്ങൾ മാഗിയിൽ തൈര് ചേർത്താൽ, നിങ്ങൾക്ക് അതിശയകരമായ ഫലം ലഭിക്കും," പോസ്റ്റിന്റെ അടിക്കുറിപ്പ് വായിക്കുന്നു. നിങ്ങൾക്ക് മുഴുവൻ വീഡിയോയും ഇവിടെ കാണാൻ കഴിയും:
വീഡിയോ വിമർശിച്ച് കൊണ്ടാണ് കമന്റുകൾ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+