ട്രെയിനിൽ സ്ത്രീകളുടെ കൂട്ടയടിയും തെറിവിളിയും; ബഹളിത്തിനിടയിൽ ഒരേയൊരു ആൺതരി! സംഭവമിങ്ങനെ
ആളുകൾ തമ്മിൽ നടുറോഡിൽ വെച്ച് വരെ തല്ലുണ്ടാവാറുണ്ട്. റോഡിൽ വെച്ചും വിമാനത്തിൽ വെച്ചും വരെ തല്ല് നടക്കാറുണ്ട്. പലപ്പോഴും ഇത്തരം തല്ലുകൂടലിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആകാറുമുണ്ട്. എന്നാൽ ഈ തല്ല് റോഡിൽ വെച്ചൊന്നും അല്ലായിരുന്നു. തിരക്കുള്ള ട്രെയിനിൽ വെച്ച്.
തല്ലെന്നു പറഞ്ഞാൽ വൻ തല്ല്. സ്ത്രീകൾ തമ്മിൽ ആണ് തല്ല്. കൊൽക്കത്തയിലാണ് സംഭവം. ഒരു കൂട്ടം സ്ത്രീകൾ പരസ്പരം ഉന്തുന്നതും തള്ളുന്നതും വീഡിയോയിൽ കാണാം. ചെരുപ്പായിരുന്നു ഇവിടെ ആയുധം. അടി പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഒരു സ്ത്രീ ചെരുപ്പ് ഉപയോഗിക്കുന്നത് കാണാം.

Pc: Twitter
ഓറഞ്ച് നിറത്തിലുള്ള ഒരു വസ്തു ഉപയോഗിച്ചായിരുന്ന മറ്റൊരു സ്ത്രീ തല്ലുന്നത്. തല്ലുന്നതിനിടയിൽ പരസ്പരം തെറിവിളിക്കുന്നുമുണ്ട്. പച്ച നിറത്തിലുള്ള സാരിയുടുത്ത സ്ത്രീ ചെരുപ്പ് കയ്യിൽ പിടിച്ച സ്ത്രീയെ അടിക്കുന്നത് കാണാം. തല്ല് കഴിഞ്ഞതിന് ശേഷം സ്ത്രീകൾ അവരുടെ സീറ്റുകളിലേക്ക് പോകുന്നു. അതിനിടയിൽ ചെരുപ്പ് പിടിച്ച സ്ത്രീ കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന ഒരാൺ കുട്ടിക്ക് ചെരുപ്പ് കൊണ്ട് അടി കൊടുക്കുന്നു.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റമായി എത്തിയിരിക്കുന്നത്. പലരും സംഭവത്തെ കളിയാക്കി കൊണ്ടാണ് കമന്റ് ഇട്ടിരിക്കുന്നത്.
അല്ല എന്തിനായിരിക്കും ഇവർ അടികൂടിയിരിക്കുക എന്നാണ് ഒരാളുടെ ചോദ്യം. ഇത്രയും സ്ത്രീകൾക്കിടയിൽ ഈ കൊച്ചുപയ്യൻ എങ്ങനെയാണ് വന്നത് എന്നായിരുന്നു മറ്റൊരു കമന്റ്.
എന്തിനാണ് നിങ്ങൾ ആ ചെറുക്കന് അടി പൊട്ടിച്ചത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഇതുപോലെ മറ്റൊരു വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. വിമാനത്തിൽ നിന്നായിരു അത്. സ്ത്രീകൾ തമ്മിൽ തന്നെയായിരുന്നു അടി












Click it and Unblock the Notifications