വിവാഹക്ഷണത്ത് കാരണം പുലിവാൽ പിടിച്ച് വരനും വധുവും.. കുഴക്കിയത് ആ കൂട്ടിച്ചേർക്കൽ
ഏതൊരു വ്യക്തിയെ സംബന്ധിച്ചും വിവാഹം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതത്തിൽ എന്നും ഓർത്ത് വെയ്ക്കാൻ പറ്റുന്ന ദിവസമാക്കി മാറ്റാണ് എല്ലാവരും ശ്രമിക്കുന്നതും, ഫോട്ടോ ഷോട്ടും ഡെസ്റ്റിനേഷൻ വിവാഹങ്ങളും അങ്ങനെ തങ്ങളുടെ വിവാഹം വേറിട്ട് നിൽക്കണമെന്ന ആശ എല്ലാവർക്കും ഉണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ക്ഷണക്കത്ത്. ക്ഷണക്കത്തിലും പലതരം പരീക്ഷണങ്ങളും നടത്താറുണ്ട്. ചിലർ ആഡംബരം ആക്കുമ്പോൾ ചിലർ വളരെ സിംപിൾ ആക്കും. നിറത്തിലും ഡിസൈനിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ നോക്കും. കാണുന്നവർക്കും അത് വളരെ രസമുള്ള കാര്യമാണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വിവാഹ ക്ഷണക്കത്തിന് രൂക്ഷ വിമർശനം ആണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് എന്ന് വിശദമായി അറിയാം...
വരവന്റെയും വധുവിന്റെയും മാതാപിതാക്കളുടേയും ഒക്കെ പേര് ക്ഷണക്കത്തിൽ ഉണ്ട്. എന്നാൽ അധികമായി കൂട്ടിച്ചേർത്ത ഒരു കാര്യമാണ് വിമർശനം ഉയരാൻ കാരണമായത്. സാധാരണ വിവാഹക്ഷണക്കത്തിൽ കാണാത്ത ഒന്നാണ്. വരന്റെയും വധുവിന്റെയും വിദ്യാഭ്യാസ യോഗ്യതും അവരുടെ പേരിനൊപ്പം ചേർത്തിട്ടുണ്ട്. ബോംബെ ഐ ഐ ടിയിൽ നിന്ന് പാസ് ആയതാണ് വരൻ, വധു ഡൽഹി ഐഐടിയിൽ നിന്നും. എക്സിൽ ആണ് ഈ ക്ഷണക്കത്ത് വൈറൽ ആയത്. ഇതിനെ അനകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയർന്നു.
വിവാഹം സ്നേഹം കൊണ്ടുവേണം നടത്തേണ്ടത് ഇതുപോലെ വിദ്യാഭ്യാസ യോഗ്യത അളന്നാവരുത് എന്നാണ് ഒരാൾ കമന്റിട്ടത്. എന്തൊരു കാട്ടിക്കൂട്ടലാണ് ഇതൊക്കെ എന്നാണ് മറ്റൊരു കമന്റ്. വിദ്യാഭ്യാസം നല്ലതാണ്, എല്ലാവരും വിദ്യാഭ്യാസം നേടണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും, പക്ഷേ ഇതൊക്കെ എന്തിനാണ് ഇങ്ങനെ കല്യാണക്കത്തിലൊക്കെ അടിച്ച് പരിഹസിക്കപ്പെടുന്നത് ഒരാൾ കുറിച്ചു,
നമ്മുടെ കഴിവും വിദ്യാഭ്യാസവും ഒക്കെ നമ്മുടെ ജീവിത വിജയത്തിന് ആണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവക്ക് പ്രദർശിപ്പിക്കാനല്ല, ആവശ്യം എവിടെയാണോ അവിടെയാണ് ഇത് കാണിക്കേണ്ടത്, വിവാഹത്തിന് വിവാഹം സംബന്ധിച്ചുള്ള വിവരം ആണ് നൽകേണ്ടത്, അല്ലാതെ നിങ്ങൾ എവിടെയാണ്, എന്താണ് പഠിച്ചത് എന്നല്ല, വേറൊരാൾ കുറിച്ചു.
എന്നാൽ ചിലർ ഇതിൽ കുറ്റമൊന്നും കണ്ടില്ല, തങ്ങളുടെ നേട്ടങ്ങൾ മറ്റുള്ളവരെ അറിയിക്കുക എന്നത് നല്ല കാര്യമല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഈ കത്ത് യഥാർത്ഥ കത്ത് ആണോ അതോ അ തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമായിട്ടില്ല...












Click it and Unblock the Notifications