Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫയർഫോഴ്സിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചത് 2761 തവണ; ശല്യക്കാരിയായ 51കാരി പെട്ടത് ഇങ്ങനെ

അടിയന്തര ഘട്ടത്തിൽ വിളിക്കാൻ വേണ്ടിയാണ് പോലീസിനും ഫയർഫോഴിസിനുമൊക്കെ എമർജൻസി നമ്പർ ഉള്ളത്. അതിനനുസരിച്ച് വളരെ വേഗത്തിൽ നടപടിയെടുക്കും.

എന്നാൽ പലപ്പോഴും എമർജൻസി നമ്പറുകളുടെ ഉപയോഗം അറിയാഞ്ഞിട്ടാണോ, അതോ ഗൗരവത്തിൽ അത് എടുക്കാഞ്ഞിട്ടാണോ എന്ന് അറിയില്ല, അടിയന്തര സാഹചര്യം ഒന്നുമില്ലാതെ എമർജൻസി നമ്പറിൽ വിളിച്ച് കളിയാക്കുന്നവരുണ്ട്.

viral

ഇനി പറയാൻ പോകുന്നത് ഫയർഫോഴ്‌സിന്റെ എമർജൻസി നമ്പറിൽ അനാവശ്യമായി നിരന്തരം വിളിച്ച് ശല്യം ചെയ്ത യുവതിക്ക് കിട്ടിയ എട്ടിന്റെ പണിയെ കുറിച്ചാണ്. ജപ്പാനിലാണ് സംഭവം, 51 വയസ്സുകാരിയായ ഹിരോകോ ഹട്ടഗാമിയ എന്ന് സ്ത്രീ 2716 തവണയാണ് അഗ്നിശമന സേനയിലേക്ക് വിളിച്ചത്.

മസ്തുഡോ നഗരത്തിലെ പ്രാദേശിക അഗ്നിശമന സേനയിലേക്കാണ് ഇവർ ഒരു കാര്യവുമില്ലാതെ നിരന്തരം വിളിച്ചത്. ഈ സ്ത്രീയുടെ ഫോൺവിളി കാരണം അടിയന്തര സേവനം നൽകാൻ പറ്റാത്ത അവസ്ഥയിലേക്ക് സേന എത്തി. ഇതോടെയാണ് ഈ സ്ത്രീക്കെതിരെ കർശനമായ നടപടി എടുക്കാൻ പോലീസ് തീരുമാനിച്ചത്.

രണ്ടര വർഷമാണ് ഇവർ അഗ്നിശമന സേനയിലേക്ക് വിളിച്ചത്. തനിക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നിയത് കൊണ്ടാണ് വിളിച്ചത് എന്നാണ് ഈ സ്ത്രീ പറഞ്ഞത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല ഇവരുടെ കയ്യിലുള്ളത്. കാലുവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് ഇവർ ആംബുലൻസിനെ വിളിക്കുകയും ആംബുലൻസ് വരുമ്പോൾ കയറാതെ തിരിച്ചയക്കുകയും ചെയ്യുമായിരുന്നു.

പലതവണ ഇവർക്ക് പോലീസ് മുന്നറിയപ്പ് നൽകയിരുന്നെങ്കിലും അതൊന്നും ഇവർ കാര്യമാക്കിയില്ല, പിന്നേയും വിളിക്കുകയായിരുന്നു. ഒടുവിൽ ഇവർ കുറ്റ സമ്മതം നടത്തി. താൻ 3000 തവണ വിളിച്ചിട്ടുണ്ടെന്നാണ് സ്ത്രീ പറഞ്ഞത്.

ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഫോൺവിളി റിപ്പോർട്ട് ചെയ്യുന്നത്. അടിയന്തര സേവനം തടസ്സപ്പെടുത്തിയതിന് 2013 ൽ സകായ് നിവാസിയായ 44കാരിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസത്തിനിടെ 15000 പ്രാവശ്യമാണ് ഇവർ പോലീസിനെ വിളിച്ചത്.

അവർ ഒരു ദിവസം 927 എമർജസി കോളുകളാണ് ചെയ്തത്. വഞ്ചനാപരമായ മാർഗങ്ങളിലൂെ പോലീസിന്റെ പ്രവർത്തനങ്ങളെ ബോധപൂർവം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്.

അതേസമയം, അടുത്തിടെ മംഗളൂരുവിൽ ഷൂ കാണാതായതിനെ തുടർന്ന് ഒരാൾ പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ഷൂ കണ്ടെത്താൻ പോലീസ് നടപടി എടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+