ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഹോട്ടലിൽ നിന്ന് പിടികൂടി, ചെരുപ്പൂരി അടിച്ച് ഭാര്യ; വീഡിയോ വൈറൽ
വിവാഹേതര ബന്ധങ്ങൾ ദാമ്പത്യ ജീവിതത്തെ വളരെയധികം ബാധിക്കും. തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുവെന്ന് അറിഞ്ഞാൽ അത് അംഗീകരിക്കാനുള്ള ക്ഷമ ആർക്കും ഉണ്ടാവില്ല. ആ കുടുംബം തകരാൻ തന്നെ ഈ ഒറ്റൊരു കാരണം മതി.
മാനസികമായും നമ്മൾ ആകെ തകർന്നുപോകും. തന്റെ പങ്കാളിയുടെ അവിഹിത ബന്ധത്തെക്കുറിച്ച് മറ്റാരെങ്കിലും പറഞ്ഞറിഞ്ഞാൽ തന്നെ അത് താങ്ങാൻ സാധിക്കില്ല. അപ്പോൾ അവിഹിതം നേരിട്ട് കണ്ടാൽ എന്തായിരിക്കും അവസ്ഥ.

അതെ, അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തന്റെ ഭർത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടിയ ഭാര്യയെക്കുറിച്ചാണ് പറയുന്നത്. ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ഭാര്യ തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതോടെ ഈ ഭാര്യയുടെ നിയന്ത്രണം പോയി. ഭർത്താവിനും കാമുകിക്കും നല്ല ഇടി വെച്ച് കൊടുത്തു.
വീഡിയോയിൽ, രോഷാകുലയായ സ്ത്രീ കൈയിൽ ചെരിപ്പുമായി കട്ടിലിൽ ഇരിക്കുന്നത് കാണാം. അതിനിടയിൽ അവളുടെ അരികിൽ ഒരാളെ കാണാം. പെട്ടെന്ന് അവൾ ചെരിപ്പുകൊണ്ട് ആ മനുഷ്യനെ അടിക്കാൻ തുടങ്ങി. പുരുഷൻ ക്ഷമാപണം തുടരുന്നതിനിടെ, കസേരയിൽ മുഖം മറിച്ചിരിക്കുന്ന മറ്റൊരു സ്ത്രീയെ ഈ സ്ത്രീ അടിക്കുന്നത് കാണാം. എന്നിട്ടും ദേഷ്യം തീരാതെ ഈ സ്ത്രീ ഇരുവരെയും ചെരിപ്പുകൊണ്ട് മർദിക്കുന്നത് തുടരുന്നു.
പിന്നീട് സംസാരം വ്യക്തമാകുന്നില്ല സ്ത്രീ അവരെ മർദ്ദിക്കുന്നത് തുടരുന്നു. ഉടനെ പോലീസിനെ വിളിക്കാനും ആവശ്യപ്പെടുന്നുണ്ട്. അവിടേക്ക് വന്ന മകൾ അച്ഛനോട് ദേഷ്യപ്പെടുന്നത് കാണാം. എക്സിൽ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.












Click it and Unblock the Notifications