ഒടുവില്‍ സഹികെട്ട് യുവതി വിവാഹ മോചനം നേടി! കാരണം കേട്ടവര്‍ക്ക് ഇപ്പോഴും അമ്പരപ്പ്..സംഭവം ഇതാണ്
വിവാഹം ജീവിതം ജീവിതാവസാനം വരെ കൊണ്ടുപോകാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന സഹാചര്യം വരുമ്പോൾ തമ്മിൽ വേർപിരിയുക എന്നത് തന്നെയാണ് പോംവഴി. പരസ്പരം ഒത്തുപോകാൻ പറ്റാത്തതും, സംശയവും, മദ്യപാനവുമൊക്കെ വിവാഹ മോചനത്തിന് കാരണം ആവാറുണ്ട്.
പക്ഷേ ഈ യുവതി വിവാഹ മോചനം നേടാൻ പറഞ്ഞ കാരണം കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. സംശയമല്ല, മദ്യപാനമല്ല, ഒരുപക്ഷേ യുവതി പറഞ്ഞ കാരണം കാെണ്ട് വിവാഹ മോചനം നേടുന്ന ആദ്യത്തെ വ്യക്തിയും ഈ യുവതി തന്നെ ആയിരിക്കും.

യുവാവിന്റെ ഒരു അഡിക്ഷൻ കാരണം ആണ് യുവതി വിവാഹ മോചനം എന്ന തീരുമാനത്തിൽ എത്തിയത്. എന്താണ് ആ അഡിക്ഷനെന്നോ, ഓട്ടം. ഈ യുവാവ് ഓട്ടത്തോട് വല്ലാത്തൊരു അഡിക്ഷനാണ്. ഒടുവിൽ ഈ കാരണം കൊണ്ട് തന്നെ യുവതി വിവാഹ മോചനം തേടി. സംഭവം നടന്നത് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ആണ്.
സാഹോ എന്ന സർനെയിമിൽ അറിയപ്പെടുന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവെച്ചത്യ യുവതിയുടെ മുൻ ഭർത്താന് ഓടാൻ ഭയങ്കര താല്പര്യമാണ്. ഭർത്താവിന്റെ ഈ ഓട്ടത്തോട് ഉള്ള ഇഷ്ടം തുടക്കത്തിൽ ഭാര്യയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഈ കാരണ കൊണ്ടാണ് യുവാവിനോട് ഈ യുവതിക്ക് താല്പര്യം തോന്നിയതും. എന്നാൽ പതിയെ കാര്യങ്ങൾ മാറാൻ തുടങ്ങി.
ഏത് സമയവും ഓട്ടം, ഓട്ടത്തോട് വല്ലത്തൊരു ആവേശമായിരുന്നു യുവാവിന്. യുവതിയെ ശ്രദ്ധിക്കുന്നതിനെക്കാൾ ഇയാൾ ഓട്ടിത്തിനാണ് പ്രാധാന്യം കൊടുത്തത്. ഇത് പിന്നീട് വിവാഹ മോചനത്തിലേക്ക് എത്തി. ഓട്ടം മാത്രമല്ല , ഇയാളുടെ ഈ ഓട്ടത്തോടുള്ള അമിതമായ താല്പര്യം കാരണം താനും മകളും അനുഭവിച്ച പ്രശ്നങ്ങളും യുവതി പങ്കുവെച്ചു.
ഇയാൾ തങ്ങളുടെ മകളെ മണിക്കൂറുകളോലം കാറിൽ ലോക്ക് ചെയ്ത് ഓടാൻ പോയി എന്നാണ് യുവതി പറഞ്ഞത്. ഒരു മാരത്തോണിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇയാളി ഇങ്ങനെ ചെയ്തതെന്നാണ് പറഞ്ഞത്. കുട്ടിക്ക് ബോറടിക്കാതിരിക്കാൻ മൊബൈലും ഭക്ഷണവും കാറിൽ വെച്ചാണ് ഇയാൾ പോയത്. മകൾ ഇദ്ദേഹത്തിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് കണ്ടപ്പോൾ മകൾ തന്നെയായിരുന്നു സംഭവം തന്നോട് പറഞ്ഞതെന്ന് ഈ യുവതി പറഞ്ഞു.












Click it and Unblock the Notifications