Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈൽഫോൺ മോഷ്ടിച്ച കള്ളനോട് യുവതിക്ക് പ്രണയം; ഫോണിലെ ഫോട്ടോ കണ്ടപ്പോൾ കള്ളനും!

പ്രണയം ആർക്കും ആരോടും തോന്നാം. പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണല്ലോ പറയാറുള്ളത്. എന്നാൽ ഒരു കള്ളനോട് പ്രണയം തോന്നുമോ. അതും സ്വന്തം ഫോൺ മോഷ്ടിച്ച കള്ളനോട് തന്നെ.. എന്നാൽ ഈ യുവതിക്ക് പ്രണയം തോന്നിയത് തന്റെ ഫോൺ മോഷ്ടിച്ച കള്ളനോടായിരുന്നു. ഈ ബ്രസീലിയൻ പ്രണയകഥ ഇപ്പോൾ വൈറൽ ആണ്. തങ്ങളുടെ പ്രണയ കഥ യുവതി തന്നെയാണ് വെളിപ്പെടുത്തിയത്.

'' അവൻ താമസിക്കുന്ന തെരുവിലൂടെ ഞാൻ നടക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഞാൻ കബളിക്കപ്പെട്ടു.'' യുവതി അന്നത്തെ ദിവസം ഓർത്തെടുത്തു, ഇമ്മാനുവേല എന്നാണ് ഈ യുവതിയുടെ പേര്. യുവതിയുടെ കയ്യിൽ നിന്ന് ഫോൺ മോഷ്ടിച്ച് കള്ളൻ പോയി. എന്നാൽ ഫോണിൽ അവളുടെ ഫോട്ടോ കണ്ടപ്പോൾ അയാളുടെ മനസ്സ് മാറി. യുവതിയോട് വല്ലാത്തെരു ഇഷ്ടം കള്ളന് തോന്നി.

lover

തനിക്ക് കാമുകിയൊന്നും ഇല്ലാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്നും ഫോണിൽ അവളുടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു എന്തൊരു സുന്ദരിയാണ് അവളെന്ന്, ദിവസവും അത്തരത്തിലൊരു സുന്ദരിയെ കാണില്ല, അവരുടെ ഫോൺ മോഷ്ടിച്ചതിൽ എനിക്ക് സങ്കടമൊക്കെ തോന്നി, അയാൾ പറഞ്ഞു.

അങ്ങനെ ആദ്യം ഇദ്ദേഹം യുവതിയുടെ ഫോൺ കവർന്നു പിന്നീട് മനസ്സും. ഇപ്പോൾ ഇവർ രണ്ട് വർഷമായി ഡേറ്റിംഗിലാണ് എന്നാൽ ഇവർ ഒരുമിച്ച് ജീവിക്കുന്നതിൽ യുവതിയുടെ രക്ഷിതാക്കൾക്ക് സമ്മതമാണോ എന്ന് അറിയില്ല, കാരണം ഒരിക്കൽ മകളുടെ ഫോൺ മോഷ്ടിച്ച കള്ളനെ മരുമകനായി ഇവർ കാണുമോ എന്നാണ് സംശയം.

എന്തായാലും ഇവരുടെ പ്രണയം സോഷ്യൽമീഡിയയിൽ ചർച്ചയാണ്. ചലർ ഇവർ ഒന്നിക്കണമെന്ന് പറയുമ്പോൾ ഒരിക്കലും അയാളെ വിവാഹം കഴിച്ചേക്കല്ലേ എന്നാണ് മറ്റ് ചിലർ പറയുന്നത്. ആരോട് വേണമെങ്കിലും ഏത് നിമിഷം വേണമെങ്കിലും പ്രണയം തോന്നാം, എന്നാലും ഇങ്ങനൊയൊരു പ്രണയം വളരെ പ്രയാസമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+