അണ്ടിപ്പരിപ്പ് മുതൽ മീൻ വരെ; 37 സാധനങ്ങളോട് അലർജി, തിന്നാൽ യുവതിയുടെ ശരീരം ചൊറിഞ്ഞ് പൊട്ടും!
നമുക്ക് ചില സാധനങ്ങളോട് അലർജി ഉണ്ടാവാറില്ലേ. ചില ഭക്ഷണ സാധനങ്ങളോടോ സസ്യങ്ങളോടൊ ഒക്കെ അലർജി ഉണ്ടാവാം.അവ നമ്മുടെ അടുത്ത് കൂടി പോയാൽ തന്നെ എരിച്ചലും ചൊറിച്ചലുമൊക്കെ വരും. അപ്പോൾ ഒട്ടുമിക്ക എല്ലാ സാധനങ്ങളോടും അലർജി വന്നാലുള്ള അവസ്ഥ എന്തായിരിക്കും.
സിയോളിലെ 21 കാരിയായ യുവതിയാണ് തനിക്ക് 37 സാധനങ്ങളോട് അലർജി ഉണ്ടെന്ന് പറഞ്ഞത്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്. മരിക്കുന്നതിന് 37 പുതിയ വഴികൾ എന്ന് തമാശ കലർന്ന ക്യാപ്ഷനോടെയാണ് യുവതി തന്റെ അലർജിയെക്കുറിച്ച് പറഞ്ഞത്. കണ്ടന്റ് ക്രിയേറ്റർ ആണ് ജോവാൻ ഫാൻഡ. അണ്ടിപ്പരിപ്പ് മുതൽ സീ ഫുഡ് വരെ ഇവർക്ക് അലർജിയാണ്.

"ഞാൻ 37 അലർജികളെ കുറിച്ചാണ് പറയുന്നത്, ഇത് വളരെ ഉയർന്നതാണ് എന്നതാണ് യാഥാർത്ഥ്യം," അവൾ പറഞ്ഞു. കഴിഞ്ഞ മാസം ഒരു ക്ലിനിക്കിലെ പരിശോധനയിലൂടെ അവൾ വീണ്ടും അവളുടെ അലർജി പരിശോധിക്കുകയും നിരവധി പുതിയ അലർജികളെക്കുറിച്ച് അറിയുകയും ചെയ്തു. ആളുകൾ തന്നെ കാണുമ്പോൾ എന്തുപറ്റി, എന്താണ് ഇങ്ങനെ ചുവന്നിരിക്കുന്നത് എന്നൊക്കെ ചോദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഈ വർഷം അലർജി അഝധികമായെന്നാണ് യുവതി പറയുന്നത്.
"ചില പഴങ്ങൾ മുന്തിരിപ്പഴം പോലെയുള്ളവ കഴിക്കുമ്പോൾ റിയാക്ഷൻ ഉണ്ടാവുന്നത് അലർജിയാണെന്ന് ഞാൻ കരുതിയിരുന്നില്ല," ഫാൻ പറഞ്ഞു " ചില സാധനങ്ങൾ കഠിനമായ അലർജി ഉണ്ടാക്കും. ചിലത് ചെറിയ രീതിയിൽ അലർജിക്ക് കാരണമാകും. ദശലക്ഷക്കണക്കിന് വ്യൂസാണ് അവളുടെ വീഡിയോകൾക്ക് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും..
"ചൊറിഞ്ഞ് ചുവന്ന നിറം വരുന്നതിന് മുമ്പ് എനിക്ക് എരിച്ചിൽ അനുഭവപ്പെടുന്നു, എനിക്ക് അലർജിയുള്ള എന്തെങ്കിലും കഴിച്ച് 10 മിനിറ്റിനുള്ളിൽ അലർജി തുടങ്ങും, ചൊറിഞ്ഞ് പൊട്ടും, ദേഹമാകെ പൊള്ളുന്നത് പോലെ തോന്നും യുവതി പറഞ്ഞു. ഈ വർഷം അലർജി ഭയങ്കരാമായി വർദ്ധിച്ചെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications