ഒരു സാധനം പോലും ഓർഡർ ചെയ്തില്ല; പക്ഷേ ഈ സ്ത്രീയുടെ വീട്ടിലേക്ക് എത്തിയത് ആമസോണിന്റെ 100 പാക്കേജുകൾ!
ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്. ഷോപ്പിൽ നിന്ന് വാങ്ങുന്നിതിനെക്കാൾ വിലക്കുറവിൽ സാധനങ്ങൾ കിട്ടും എന്നത് തന്നെയാണ് ഓൺലൈൻ ഷോപ്പിംഗ് ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കാൻ കാരണം. പക്ഷേ ഓർഡർ ചെയ്ത സാധനം കൃത്യമായി കിട്ടുമോ എന്ന കാര്യത്തിൽ സംശയമാണ്.
ഫോൺ ഓർഡർ ചെയ്തവർക്ക് സോപ്പും ലാപ് ടോപ്പ് ഓർഡർ ചെയ്ത ആളുകൾക്ക് കല്ലും കിട്ടിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ വർഷങ്ങളായി ഓർഡർ ചെയ്തിട്ടും സാധനങ്ങൾ കിട്ടാത്തവരും ഉണ്ട്. എന്നാൽ ഇനി പറയുന്നത് ഓർഡർ ചെയ്യാതെ തന്നെ 100 സാധനങ്ങൾ കിട്ടിയ സ്ത്രീയെ കുറിച്ചാണ്.

യുഎസിലെ വിർജീനിയയിൽ താമസിക്കുന്ന സിണ്ടി സ്മിത്ത് എന്ന സ്ത്രീക്കാണ് ആമസോണിൽ നിന്ന് ഇത്രയധികം സാധനങ്ങൾ വന്നത്. 100 ൽ അധികം പാക്കേജുകളാണ് ഇവരുടെ വീട്ടിലേക്ക് വന്നത്. എന്നാൽ ഇതിൽ ഒരു സാധനവും സിണ്ടി ഓർഡർ ചെയ്തിട്ടുമില്ല, പിന്നെ എങ്ങനെയാണ് തനിക്ക് ഇത്രയും സാധനങ്ങൾ ലഭിച്ചത് എന്ന ആശങ്കയിലാണ് സിണ്ടി.
1000 ഹെഡ് ലാബ്ബുകൾ, 800 ഗ്ലൂ ഗണ്ണുകൾ, കുട്ടികൾക്ക് വേണ്ടിയുള്ള ബൈനോകുലറുകൾ എന്നിവ ഇതിൽപ്പെടുന്നു. Fedex, Amazon എന്നിവയുൾപ്പെടെ ഒന്നിലധികം കാരിയറിൽ നിന്നാണ് ഇവയൊക്കെ വന്നിരിക്കുന്നത്. ഇത് ഒരുപാട് പാക്കേജുകളുണ്ട്, ഞാനവ ഓർഡർ ചെയ്തിട്ടില്ല, സിണ്ടി പറഞ്ഞു. വീട് നിറയെ ഇപ്പോൾ സാധനങ്ങളുടെ പാക്കുകളാണ്.
ഈ സാധനങ്ങളൊക്കെ വെരുതെ പാഴാക്കേണ്ടെന്ന് കരുതി, അയൽക്കാർക്ക് വിതരണം ചെയ്യുകയാണ് സിണ്ടി. താൻ ഏതെങ്കിലും അഴിമതിക്ക് ഇരയായോ എന്നാണ് സിണ്ടി കരുതുന്നത്. വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങൾക്ക് പോസിറ്റീവ് ആയ റേറ്റിംഗിന് വേണ്ടി വിൽപന വർദ്ധിപ്പിക്കാനാണോ ഓർഡർ ചെയ്യാത്ത സാധനങ്ങൾ അയച്ചത് എന്നാണ് ഇവർ കരുതിയത്. എന്നാൽ ഇത് വെണ്ടർ റിട്ടേൺസുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് കണ്ടെത്തിയത്.












Click it and Unblock the Notifications