ജോലി പോയതിന് പിന്നാലെ സെക്കന്റുകൾ മാത്രം ഉള്ള വീഡിയോ; യുവതിയെ തേടി 100 കണക്കിന് ഓഫർ!
ഏതൊരാൾക്കും പ്രധാനപ്പെട്ടതാണ് ജോലി. പെട്ടെന്ന് ജോലി നഷ്ടമായാൽ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരവസ്ഥ ആയിപ്പോകും. അങ്ങനെ പെട്ടെന്നൊരു ദിവസമാണ് ഈ യുവതിയുടെ ജോലി പോയത്. എന്നാൽ പിന്നീടങ്ങോട്ട് നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു. സെക്കന്റുകൾ കൊണ്ട് ജീവിതം മാറിമറിഞ്ഞു എന്ന് പറയാറില്ലേ അതുതന്നെയാണ് സംഭവിച്ചത് . എന്താണ് ആ സംഭവം എന്ന് വിശദാമയി അറിഞ്ഞാലോ..
ഒരു മിനിറ്റ് 42 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് 29 കാരിയുടെ ജീവിതം മാറ്റിമറിച്ചത്. പിരിച്ചുവിട്ടതോടെ അടുത്ത ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മാർട്ട പ്യൂർട്ടോ. ഈ ഒരു വീഡിയോ ഇട്ടശേഷം നൂറുകണക്കിന് ഓഫറുകളാണ് യുവതിക്ക് ലഭിച്ചത്.

ലിങ്ക്ഡ് ഇന്നിലാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ് മാനേജർ പോസ്റ്റിലേക്കാണ് യുവതി ജോലി തേടിയത്. സാധരാണ ചെയ്യുന്നത് പോലെ ബയോഡാറ്റ അയക്കാനൊന്നും മാർട്ട പ്യൂർട്ടോ നിന്നില്ല.
പകരം തന്റെ ജീവിതം ഒരു സിനിമ പോലെ അവതരിപ്പിക്കുകയാണ് ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതും ജോലിക്കായി ബയോഡാറ്റ അയച്ചതും ഒരു ഇന്റർവ്യൂവിന് വിളക്കാത്തതുമൊക്കെ അവർ വീഡിയയിലൂടെ അവതരിപ്പിച്ചു. തന്റെ കഴിവുകൾ എന്താണെന്നൊക്കെ ആ വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ വൈറലായി. അറുപതിനായിരത്തിലേറെ പേർ അത് ലൈക്ക് ചെയ്തു. നൂറുകണക്കിന് തൊഴിലുടമകളുടെ ശ്രദ്ധയും പിടിച്ചുപറ്റി. നിരവധി കമ്പനികളിൽ നിന്ന് ഇന്റർവ്യൂവിന് ചെല്ലാൻ വിളി വന്നു. ലിങ്ക്ഡ് ഇന്നിൽ അയ്യാരിത്തിലേറെ കണക്ഷൻ ലഭിച്ചെന്നും യുവതി പറഞ്ഞു.
100 അല്ലെങ്കിൽ പരമാവധി 200 ലൈക്കുകൾ ലഭിക്കൂവെന്നാണ് താൻ വിചാരിച്ചിരുന്നതെന്നും തന്നെ വേണ്ട എന്ന് പറഞ്ഞ ആളുകളിൽ നിന്ന് പോലും ഇപ്പോൾ കണക്ഷൻ റിക്വസ്റ്റ് വരുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഒക്ടോബറിലാണ് ഫിൻടെക്ക് കമ്പിനിയിൽ നിന്ന് യുവതിയെ പിരിച്ചുവിട്ടത്. എ ഐയുടെ വരവും പിരിച്ചുവിടലും തുടരുമ്പോഴും ജോലിക്കായുള്ള അപേക്ഷകരുടെ എണ്ണവും കൂടുകയാണ്. താൻ മികച്ചതാണ് എന്ന് തൊഴിലുടമയക്ക് തോന്നണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണെമെന്നും അവർ പറഞ്ഞു.
ഇന്ന് തനിക്ക് ഒപു ഇന്റർവ്യൂ ഉണ്ടായിരുന്നെന്നും ലണ്ടിനിലേക്ക് താമസം മാറ്റണമെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ എന്നാൽ ഇപ്പോൾ ഉള്ള സ്ഥസത്ത് നിന്ന് ജോലി ചെയ്തോളൂ എന്ന് പറഞ്ഞെന്നും യുവതി പറയുന്നു.












Click it and Unblock the Notifications