Get Updates
Get notified of breaking news, exclusive insights, and must-see stories!

തലവേദനയുമായി ആശുപത്രിയിലെത്തി, ഉണർന്നപ്പോൾ 30 വർഷത്തെ ഓർമകൾ നഷ്ടമായി..യുവതിക്ക് സംഭവിച്ചത്

തലവേദനയെ തുടർന്നായിരുന്നു അമേരിക്കക്കാരിയായ ആ സ്ത്രീ ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഉറക്കമുണർന്നപ്പോൾ 30 വർഷത്തെ ജീവിതം ആ സ്ത്രീ മറന്നുപോയി. 1980കളിലെ കൗമാരക്കാരിയാണെന്ന ഓർമയിലാ
ണ് 56കാരിയായ ഇവർ ഉണർന്നത്. 2018 ൽ ആയിരുന്നു സംഭവം.

ലൂസിയാനയിലെ താമസക്കാരിയായ കിം ഡെനിക്കോളയ്ക്കാണ് തന്റെ 30 വർഷക്കാലത്തെ ഓർമകൾ നഷ്ടമായത്. ഇപ്പോൾ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് അവർ. എനിക്ക് ഒരുപാട് ക്രിസ്തുമസ്സുകൾ നഷ്ടപ്പെട്ടു.,അവർ പറഞ്ഞു

Memory Lost

pc: x

ഇപ്പോൾ 60 വയസ്സുള്ള ഡെനിക്കോളയ്ക്ക് തന്റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവം ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചില്ല. ബൈബിൾ പഠനത്തിനിടെ എഴുന്നേറ്റ് ആശുപത്രിയിൽ പോകുമെന്നോ അവിടെ നിന്ന് ഓർമയില്ലാതെ 60 വയസ്സിലെത്തുമെന്നോ താൻ കരുതിയിരുന്നില്ലെന്ന് ആ സ്ത്രീ പറയുന്നു.

അവരുടെ കുടുംബം പറയുന്നതിനനുസരിച്ച് ബൈബിൾ പഠനത്തിനിടെ അവർക്ക് അസഹ്യമായ തലവേദന വന്നെന്നും പെട്ടെന്ന് കാഴ്ച മങ്ങിയെന്നും ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച അവർ ഉണർന്നപ്പോൾ താൻ വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമൊക്കെ മറന്നുപോയെന്നും പറയുന്നു. സ്കൂളിലെ അവസാന ദിവസം മാത്രമാണ് ഡെനിക്കോളക്ക് ഓർമയിലുണ്ടായത്.

'' ഞാൻ സ്കൂൾ വിട്ട് എന്റെ കാറിലേക്ക് പോവുകയായിരുന്നു. ഞാൻ എന്റെ സീനിയർ ഇയർ ബിരുദം നേടിയതിനാൽ ഞാൻ ഒരു പരീക്ഷ എഴുതിയിരുന്നു. ഇത് ഏത് വർഷമാണെന്ന് നേഴ്സ് എന്നോട് ചോദിച്ചു. ഇത് 1980 ആണെന്ന് ഞാൻ പറഞ്ഞു. ആരാണ് പ്രസിഡന്ററ് എന്ന് അവർ എന്നോട് ചോദിച്ചു റൊണാൾഡ് റീഗൻ എന്ന് ഞാൻ പറഞ്ഞു, '' അവർ പറഞ്ഞു. അമ്മയും അച്ഛനും മരിച്ചുവെന്നറിഞ്ഞപ്പോൾ അവർ തകർന്നു.

ഡെനിക്കോളയ്ക്ക് ട്രാൻസിയന്റ് ഗ്ലോബൽ അംനേഷ്യ (ടി ജി എ) ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും വിസധമായ സ്കാനുകളും പരിശോധനകളും നടത്തിയിട്ടും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ സാധിച്ചില്ല. അഞ്ച് വർഷത്തിന് ശേഷവും ഡെനിക്കോളയ്ക്ക് ഓർമ്മകൾവീണ്ടെടുക്കാൻ ആയിട്ടില്ല

ഇപ്പോഴും തന്റെ പുതിയ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് അവർ. തന്റെ ഭർത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും നാല് പേരക്കുട്ടികളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പുതിയതായി അറിയാനുള്ള ശ്രമിത്തിലാണ്. തന്റെ ജീവിതം ഓർക്കാൻ ജേണൽ എൻട്രികളും വായിക്കാറുണ്ടെങ്കിലും മറ്റൊരാളെക്കുറിച്ച് വായിക്കുന്നത് പോലെ തോന്നുന്നുവെന്ന് അവൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+