9 ദിവസത്തെ അവധിക്ക് വേണ്ടി ഒരു നുണ; പണികിട്ടിയത് മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ; പിന്നീട് സംഭവിച്ചത്..
അവധി എടുക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ചില സ്ഥാനപനങ്ങളിൽ ജീവനക്കാർക്ക് അവധി അനുവദിക്കാറേയില്ല. സാധാരണ അവധി ലഭിക്കാൻ പലരും ചെയ്യുന്ന കാര്യം അസുഖമാണെന്ന കള്ളമാണ്. ഒട്ടുമിക്കവരും ചെറിയ കളവൊക്കെ പറഞ്ഞായിരിക്കും ലീവ് എടുക്കാറുള്ളത്. പനിയാണെന്നോ ചുമയാണെന്നോ ഒക്കെ പറഞ്ഞ് ഒന്നോ രണ്ടോ മൂന്നോ ദിവസമൊക്കെ അവധിയെടുക്കും.
അങ്ങനെ അവധി കിട്ടാൻ ഒരു കളവ് പറഞ്ഞതായിരുന്നു 37കാരിയായ യുവതി. എന്നാൽ അവധി കിട്ടാനായി പറഞ്ഞ കളവുംസ ആ കളിവ് സത്യമാണ് എന്ന് വരുത്താനായി ആ യുവതി ചെയ്ത പ്രവൃത്തികളും അത് കാരണം ജോലി വരെ പോയ സംഭവുമാണ് പറയുന്നത്. ഇത് നടക്കുന്നത് സിംഗപ്പൂരിലാണ്.

സെൻ്റ് ലൂക്ക്സ് ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന അവർ, ആശുപത്രിയുടെ പേരുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഡോക്യുമെൻ്റിൻ്റെ തലക്കെട്ട് മാറ്റി, മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ ആശുപത്രിയിലായിരുന്നവെന്ന തരത്തിൽ മാറ്റി. പക്ഷേ, ആ സർട്ടിഫിക്കറ്റിൻ്റെ ക്യുആർ കോഡ് കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിൽ സംശയം ജനിപ്പിച്ചു. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ അത് പ്രവർത്തിച്ചില്ല. ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകാൻ എച്ച് ആർ ആവശ്യപ്പെട്ടു.
ഏപ്രിൽ 8 ന് ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് വ്യാജമായി ക്യൂ ആർ കോഡ് തയ്യാറാക്കി രണ്ടാമത്തെ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. ആ ദിവസം തന്നെ യുവതിയുടെ കള്ളം പൊക്കിയ കമ്പനി. അവളെ കമ്പനയിൽ നിന്ന് പുറത്താക്കി. കമ്പനി യുവതിക്കെകതിരെ പോലീസിൽ പരാതിയും നൽകി.
ക്വിന് നിയമവിരുദ്ധമായി ലീവ് ആനുകൂല്യങ്ങൾ ഇനത്തിൽ S$3,541.15 ലഭിച്ചു, ചുമത്തിയ പിഴയ്‌ക്ക് പുറമേ ഇത് തിരിച്ചടയ്ക്കുകയും വേണം.












Click it and Unblock the Notifications