കാമുകൻ ഫോൺ വിളിച്ചിട്ട് എടുത്തില്ല; അടിച്ചുപൂസായ കാമുകി നേരെ പോലീസിനെ വിളിച്ചു! പിന്നെ സംഭവിച്ചത് !!
പ്രണയം രസമുള്ള ഒരു കാര്യമാണെങ്കിലും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുക എന്നത് അത്ര എളപ്പമുള്ള പണിയല്ല. കാരണം സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാവുന്ന സ്വാർത്ഥത ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കും. അതൊക്കെ വളരെ തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇതാ ഇതുപോലെയൊക്കെ സംഭവിക്കും.
കാമുകൻ ഫോൺ എടുക്കാത്തത് കാരണം കാമുകി ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമായത്. സംഭവം എന്താണെന്ന് അറിഞ്ഞാലോ? കാമുകൻ ഫോൺ എടുക്കാത്തതിനെ തുടർന്നാണ് യുവതി പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം അയക്കുന്നത്. എന്നാൽ എട്ടിന്റെ പണി കിട്ടിയത് യുവതിക്കായിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയിലാണ് സംഭവം.

പ്രിയപ്പെട്ട ദിവസത്തിൽ സജിനെക്കുറിച്ച് പറയാൻ വാക്കുകൾ കിട്ടാതെ ഷഫ്ന; ആശംസയുമായി സഹതാരങ്ങളും ആരാധകരും
കാമുകൻ തന്റെ ഫോൺ എടുക്കാതെ ആയതോടെ തന്നെ അവഗണിക്കുകയാണെന്ന് തോന്നിയ യുവതി കാമുകന് പണി കൊടുക്കാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്റെ കാമുകൻ ഉൾപ്പെടെ ഉള്ളവർ ലൈംഗിക വ്യാപാരത്തിൽ ഏർപ്പെടുകയാണെന്ന് അറിയിച്ചു,.
എന്നാൽ സന്ദേശം വ്യാജമാണെന്ന് മനസ്സിലാക്കിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാൽ മസാജ് പാർലറിൽ ലൈംഗിക വ്യാപാരം നടക്കുകയാണെന്നും തന്റെ കാമുകൻ അവിടുത്തെ ഇടപാടുകാരനാണെന്നും ആണ് യുവതി പറഞ്ഞത്. വിവരം കിട്ടിയ ഉടൻ പോലീസ് കാൽ മസാജ് പാർലറിൽ എത്തി.
പക്ഷേ അവധി ആയത് കൊണ്ട് അത് അടച്ചിട്ടിരിക്കുകയായിരുന്നു. താെട്ടുപിന്നാലെ യുവതിയുടെ കാമുകനെ പോലീസ് വിളിച്ച് അന്വേഷിച്ചു. തൊട്ടടുത്ത റെസ്റ്റോറന്റിൽ താൻ ഭക്ഷണം കഴിക്കുകയായിരുന്നു എന്നായിരുന്നു യുവാവ് പറഞ്ഞത്. തുടർന്ന് പോലീസ് ഈ യുവാവിനെ കണ്ടെത്തി.
തങ്ങൾക്ക് ലഭിച്ച സന്ദേശം വ്യാജമാണെന്ന് മനസ്സിലായ പോലീസ് യുവതിയുമായി വീണ്ടും ബന്ധപ്പെട്ടു. താൻ വിളിക്കുമ്പോൾ യുവാവ് ഫോൺ എടുക്കാറില്ലെന്നും ഇയാൾ തന്നിൽ നിന്ന് അകലുകയാണ് എന്ന് കരുതിയാണ് വ്യാജ സന്ദേശം പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത് എന്നും യുവതി പറഞ്ഞു.
തന്നെ ഒഴിവാക്കി കാമുകൻ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയെന്നും എന്നാൽ അയാളുടെ ലൊക്കേഷൻ നോക്കിയപ്പോള് കാൽ മസാജ് സെന്ററിന്റെ പരിസരത്ത് ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
അത് കൊണ്ടാണ് താൻ അങ്ങനെയൊരു വ്യാജ സന്ദേശം അയച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം അയച്ചെന്ന പേരിൽ യുവതിയെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് വിളിക്കുന്ന നേരത്ത് യുവതി മദ്യപിക്കുകയായിരുന്നു.












Click it and Unblock the Notifications