Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനേയും അച്ഛനേയും ഒരേ ദിവസം വിവാഹം കഴിച്ച് യുവതി; എല്ലാത്തിനും കാരണം അമ്മായിയമ്മയും!!

ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും അവരുടെ വിവാഹ ദിവസം. സന്തോഷമുള്ള ദിവസം ആണെങ്കിലും ഏറ്റവും കൂടുതൽ ടെൻഷനടിച്ച് തലപുകഞ്ഞ് നടക്കുന്ന ദിവസം കൂടിയായിരിക്കും.

ഇങ്ങനെ ടെൻഷനും ആശങ്കയുമൊക്കെ കാരണം പലതരം അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്. ഇനി പറയാൻ പോകുന്നത് അത്തരത്തിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ചാണ്.

Marriagenew

സംഭവം നടന്നത് ഓസ്‌ട്രേലിയയിലാണ്. ചെറിയ ഒരു അബദ്ധം കാരണം ഒരേ ദിവസം തന്നെ വരനേയും വരന്റെ അച്ഛനേയും വിവാഹം ചെയ്യേണ്ടി വന്ന കാര്യം യുവതി തന്നെയാണ് വെളിപ്പെടുത്തിയത്.

ന്യൂസ് 24 ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് ഓസ്‌ട്രേലിയൻ റേഡിയോ ഷോയിലാണ് യുവതി തന്റെ വിവാഹദിവസത്തെ അനുഭവം പങ്കുവെച്ചത്.

കിം എന്ന യുവതിയാണ് ഷോയിലേക്ക് വിളിച്ച് തന്റെ അനുഭവം പറഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം അത് രജിസ്ട്രർ ചെയ്യാൻ പോയതായിരുന്നു ഇവർ രണ്ട് സാക്ഷികൾ മാത്രമേ ആവശ്യം ഉണ്ടായിരുന്നുള്ളൂ. വരന്റെ അമ്മയും വധുവിന്റെ അമ്മയുമായിരുന്നു സാക്ഷികൾ.

എന്നാൽ രജിസ്ട്രർ ചെയ്യാൻ പോകുന്നതിന് തൊട്ട് മുമ്പായിരുന്നു വരന്റെ അമ്മ തനിക്ക് പകരം വരന്റെ അച്ഛൻ വരുമെന്ന് പറഞ്ഞത്. അങ്ങനെ നാല് പേരും കൂടി ഒപ്പിടാൻ പോയി. എല്ലാം നല്ല രീതിയിൽ നടന്നു. എല്ലാ രേഖകളിലും ഇവർ ഒപ്പിട്ടു.

എന്നാൽ അവസാനം സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് ആ വലിയ അബദ്ധം മനസ്സിലായത്. ഭർത്താവിന്റെ ഒപ്പിടേണ്ടിയിരുന്ന സ്ഥലത്ത് ഭർത്താവും ഭർത്താവിന്റെ അച്ഛനും ഒപ്പിട്ടിരിക്കുന്നു. ഒരേ ദിവസം തന്നെ ആ യുവതി ഭർത്താവിനേയും ഭർത്താവിന്റെ അച്ഛനേയും വിവാഹ കഴിച്ച അവസ്ഥ വന്നു.

ഈ എപ്പിസോഡ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഇപ്പോഴും സർട്ടിഫിക്കറ്റിൽ രണ്ട് പേരുടെ ഒപ്പുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. നിയപരമായി യുവതി ആരുടെ ഭാര്യയാണ് എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. വെപ്രാളം മൂലം വരനും വധുവിനും ഇങ്ങനെ അബദ്ധമൊക്കെ പറ്റാം , എന്നാൽ ഇത് കുറച്ച് വിചിത്രമായി എന്നാണ് മറ്റ് ചിലർ പറയുന്നത്.

ഇതിന് ശേഷം എങ്ങനെയായിരുന്നു അദ്ദേഹത്തോട് നിങ്ങളും നിങ്ങളുടെ അമ്മായിമ്മയും പ്രതികരിച്ചത് എന്നാണ് മറ്റ് ചിലർ ചോദിച്ചത്. പാവം തന്നെ ഒറ്റ ഒപ്പ് കൊണ്ട് മകന്റെ ഭാര്യ ഭാര്യയായിപ്പോയല്ലോ എന്നാണ് ചില കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+